മുള്ളി റോഡ് നവീകരണത്തിന് 19 കോടി അനുവദിച്ചു
Sunday, August 25, 2019 10:40 PM IST
മ​ണ്ണാ​ർ​ക്കാ​ട്: റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി അ​ട്ട​പ്പാ​ടി- മു​ള്ളി റോ​ഡ് ന​വീ​ക​രി​ക്കും. ഇ​തോ​ടെ വി​നോ​ദ സ​ഞ്ചാ​ര പ്രേ​മി​ക​ളു​ടെ ഇ​ഷ്ട സ്ഥ​ല​മാ​യ ഉൗ​ട്ടി​റോ​ഡി​ന് ശാ​പ​മോ​ക്ഷ​മാ​കു​ന്നു.

അ​ട്ട​പ്പാ​ടി താ​വ​ളം മു​ള്ളി റോ​ഡ് കാ​ല​ങ്ങ​ളാ​യി ത​ക​ർ​ന്ന് കി​ട​ക്കു​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട് അ​തി​ർ​ത്തി മു​ള്ളി​യു​ടെ അ​പ്പു​റം മ​നോ​ഹ​ര​മാ​യ റോ​ഡാ​ണെ​ങ്കി​ലും ഇ​പ്പു​റം കേ​ര​ളാ പ്ര​ദേ​ശം കു​ണ്ടും കു​ഴി​ക​ളും നി​റ​ഞ്ഞ​താ​യി​രു​ന്നു. താ​വ​ളം- മു​ള്ളി റോ​ഡി​ന് റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ് പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 19 കോ​ടി​യോ​ളം രൂ​പ പു​ന​നി​ർ​മാ​ണ​ത്തി​നാ​യി അ​നു​വ​ദി​ച്ച​താ​യി അ​ഡ്വ. എ​ൻ. ഷം​സു​ദ്ദീ​ൻ എം​എ​ൽ​എ അ​റി​യി​ച്ചു.

ക​ഴി​ഞ്ഞ വ​ർ​ഷ​മു​ണ്ടാ​യ പ്ര​ള​യ​ത്തെ തു​ട​ർ​ന്ന് കേ​ര​ള​ത്തി​ന്‍റെ പു​ന​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ത്ത​ന​ങ്ങ​ൾ ആ​സൂ​ത്ര​ണം ചെ​യ്ത് ന​ട​പ്പി​ലാ​ക്കു​ന്ന​താ​ണ് റീ ​ബി​ൽ​ഡ് കേ​ര​ള ഇ​നി​ഷ്യേ​റ്റീ​വ്.

ഇ​തി​ലെ വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്ക്അം​ഗീ​കാ​രം ല​ഭി​ച്ച​തി​നാ​ലാ​ണ് മ​ണ്ണാ​ർ​ക്കാ​ട് മ​ണ്ഡ​ല​ത്തി​ലെ താ​വ​ളം -മു​ള്ളി റോ​ഡും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

29 കി​ലോ​മീ​റ്റ​ർ ഗ​താ​ഗ​ത യോ​ഗ്യ​മാ​വു​ന്ന​തോ​ടെ നി​ന്നു​പോ​യ ബ​സ് റൂ​ട്ടും പു​ന​സ്ഥാ​പി​ച്ചേ​ക്കും.

മു​ന്പ്് ബ​സ്സു​ക​ൾ സ​ഞ്ച​രി​ച്ചി​രു​ന്നു​വെ​ങ്കി​ലും റോ​ഡ് ത​ക​ർ​ന്ന​തോ​ടെ ബ​സ് റൂ​ട്ട് വെ​ട്ടി​ചു​രു​ക്കു​ക​യാ​യി​രു​ന്നു.

റോ​ഡ് ഗ​താ​ഗ​ത​യോ​ഗ്യ​മാ​വു​ന്ന​തോ​ടെ വി​നോ​ദ സ​ഞ്ചാ​രി​ക​ൾ​ക്ക് മ​ണ്ണാ​ർ​ക്കാ​ട് നി​ന്നും താ​വ​ളം മു​ള്ളി മ​ഞ്ചൂ​ർ വ​ഴി എ​ളു​പ്പ​ത്തി​ൽ ഉൗ​ട്ടി​യി​ൽ എ​ത്താ​നാ​വും.

ഈ ​വ​ർ​ഷ​ത്തെ മ​ഴ​ക്കെ​ടു​തി​യി​ൽ പാ​ട​വ​യ​ലി​ൽ റോ​ഡ് ത​ക​ർ​ന്ന് ഗ​താ​ഗ​തം മു​ട​ങ്ങി​യി​രു​ന്നു. പോ​ലീ​സും ജ​ന​ങ്ങ​ളും ചേ​ർ​ന്ന് പാ​ലം താ​ൽ​ക്കാ​ലി​ക​മാ​യി പുഃ​ന​സ്ഥ​ാപി​ച്ചെ​ങ്കി​ലും അ​ടു​ത്ത വ​ർ​ഷ​ക്കാ​ല​ത്തെ നേ​രി​ടു​മെ​ന്ന് ഉ​റ​പ്പു​ണ്ടാ​യി​രു​ന്നി​ല്ല.
പ​ദ്ധ​തി ന​ട​പ്പി​ലാ​കു​ന്ന​തോ​ടെ ത​ക​ർ​ന്ന പാ​ല​ങ്ങ​ൾ​ക്കും പു​തി​യ മു​ഖം വ​രും.