പ്ര​ള​യ​സെ​സ് പി​ൻ​വ​ലി​ക്ക​ണം
Saturday, August 24, 2019 10:51 PM IST
പാ​ല​ക്കാ​ട്: കേ​ര​ളം ര​ണ്ടാം​പ്രാ​വ​ശ്യ​വും പ്ര​ള​യ​ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ പ്ര​ള​യ​സെ​സ് പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന​സ​മി​തി മു​ൻ സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ജോ​ബി വി.​ചു​ങ്ക​ത്ത്. ജി​ല്ലാ തെ​ര​ഞ്ഞെ​ടു​പ്പു ന​ട​ക്കാ​തെ സ​മാ​ന്ത​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്തു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ ജി​ല്ല​യി​ൽ പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത വു​രു​ത്തു​ന്ന​തി​നു ചേ​ർ​ന്ന അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി രൂ​പീ​ക​ര​ണ​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു ജോ​ബി വി.​ചു​ങ്ക​ത്ത്.
പി​എം​എം. ഹ​ബീ​ബ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​ഞ്ചു​പേ​രെ അ​ഡ്ഹോ​ക്ക് ക​മ്മി​റ്റി മെ​ന്പ​ർ​മാ​രെ തെ​ര​ഞ്ഞെ​ടു​ത്തു.

ന​വോ​ദ​യ പ്ര​വേ​ശ​നം: അ​പേ​ക്ഷ 15 വ​രെ

മ​ല​ന്പു​ഴ: ജ​വ​ഹ​ർ ന​വോ​ദ​യ വി​ദ്യാ​ല​യ​ത്തി​ൽ 2020-21 അ​ധ്യ​യ​ന​വ​ർ​ഷ​ത്തി​ൽ ആ​റാം ക്ലാ​സി​ലേ​ക്ക് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​ക​ൾ സ​മ​ർ​പ്പി​ക്കാം.
ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ/​അം​ഗീ​കൃ​ത വി​ദ്യാ​ല​യ​ങ്ങ​ളി​ൽ 2019-20 വ​ർ​ഷം അ​ഞ്ചാം​ക്ലാ​സി​ൽ പ​ഠി​ക്കു​ന്ന​വ​ർ​ക്ക് ആ​റാം​ക്ലാ​സി​ലേ​ക്ക് അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ൾ​ക്കും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​ന്ന​തി​നും എ​ൻ​വി​എ​സ്അ​ഡ്മി​ഷ​ൻ​ക്ലാ​സ് സി​ക്സ്. ഇ​ൻ. എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക. ഫോ​ണ്‍: 9447 293 297.