കു​ടും​ബ​ശ്രീ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും ഓ​ണ​ച്ച​ന്ത​ക​ൾ സം​ഘ​ടി​പ്പി​ക്കും
Saturday, August 24, 2019 10:51 PM IST
പാ​ല​ക്കാ​ട്: പ്ര​ള​യാ​ന​ന്ത​രം ഓ​ണാ​ഘോ​ഷം ഗു​ണ​മേന്മയു​ള്ള​തും ചെ​ല​വു കു​റ​ഞ്ഞ​തു​മാ​ക്കാ​ൻ കു​ടും​ബ​ശ്രീ സം​വി​ധാ​ന​ങ്ങ​ളൊ​രു​ങ്ങു​ന്നു. സെ​പ്തം​ബ​ർ ഏ​ഴ്, എ​ട്ട്, ഒ​ന്പ​ത് തീ​യ​തി​ക​ളി​ൽ ജി​ല്ല​യി​ലെ എ​ല്ലാ പ​ഞ്ചാ​യ​ത്തു​ക​ളി​ലും മു​ൻ​സി​പ്പാ​ലി​റ്റി​ക​ളി​ലും കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത സം​ഘ​ടി​പ്പി​ക്കും.
ഗു​ണ​മേന്മയു​ള്ള​തും വി​ഷ​ര​ഹി​ത​വു​മാ​യ നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ കു​റ​ഞ്ഞ​വി​ല​യ്ക്ക് ല​ഭ്യ​മാ​ക്കി ഓ​ണ​വി​പ​ണി​യെ ഉ​പ​ഭോ​ക്തൃ സൗ​ഹൃ​ദ​മാ​ക്കാ​ൻ കു​ടും​ബ​ശ്രീ ജി​ല്ലാ​മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ആ​രം​ഭി​ച്ചു. കു​ടും​ബ​ശ്രീ സി​ഡി​എ​സു​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ത​ദ്ദേ​ശ സ്വ​യം​ഭ​ര​ണ സ്ഥാ​പ​ന​ങ്ങ​ളോ​ട​നു​ബ​ന്ധി​ച്ച് ഓ​ണ​ച്ച​ന്ത​ക​ൾ സ​ജീ​വ​മാ​കും.
ജി​ല്ല​യി​ലെ മി​ക​ച്ച കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ, അ​രി, നാ​ട​ൻ പ​ച്ച​ക്ക​റി​ക​ൾ, വി​വി​ധ​യി​നം അ​ച്ചാ​റു​ക​ൾ, പു​ട്ടു​പൊ​ടി, പ​ത്തി​രി​പ്പൊ​ടി, മ​റ്റു മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ, ബി​സ്ക്ക​റ്റു​ക​ൾ, ഗ​ർ​ഭി​ണി​ക​ൾ​ക്കും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​ർ​ക്കു​മു​ള്ള പോ​ഷ​കാ​ഹാ​ര​ങ്ങ​ൾ, കൊ​ണ്ടാ​ട്ട​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, ക​ത്തി, ഇ​രു​ന്പു​പാ​ത്ര​ങ്ങ​ൾ തു​ട​ങ്ങി​യ വീ​ട്ടു​പ​ക​ര​ണ​ങ്ങ​ൾ, മ​ണ്‍​പാ​ത്ര​ങ്ങ​ൾ, ഓ​ട്ടു​പാ​ത്ര​ങ്ങ​ൾ, ക​ര​കൗ​ശ​ല വ​സ്തു​ക്ക​ൾ, കൈ​ത്ത​റി വ​സ്ത്ര​ങ്ങ​ൾ, ആ​ഭ​ര​ണ​ങ്ങ​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ തു​ട​ങ്ങി​യ ഗു​ണ​മേ·​യു​ള്ള കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ ജി​ല്ല​യി​ലെ എ​ല്ലാ ഓ​ണ​ച്ച​ന്ത​ക​ളി​ലും ല​ഭ്യ​മാ​ക്കും.
വി​പ​ണി​യും വ​രു​മാ​ന​വും ഉ​റ​പ്പു​വ​രു​ത്തി സം​രം​ഭ​ക​രെ ശാ​ക്തീ​ക​രി​ക്കു​ക, മാ​യം​ക​ല​രാ​ത്ത കു​ടും​ബ​ശ്രീ ഉ​ത്പ​ന്ന​ങ്ങ​ൾ ഉ​പ​ഭോ​ക്താ​ക്ക​ളു​ടെ അ​രി​കി​ലെ​ത്തി​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ജി​ല്ല​യി​ൽ നൂ​റോ​ളം ഓ​ണ​ച്ച​ന്ത​ക​ൾ സം​ഘ​ടി​പ്പി​ക്കു​ന്ന​ത്.
പാ​യ​സ​മേ​ള​യ​ട​ക്ക​മു​ള്ള ഭ​ക്ഷ്യ​മേ​ള​ക​ൾ ഓ​ണ​ച്ച​ന്ത​ക​ളു​ടെ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ക്കും. പ്രാ​ദേ​ശി​ക​മാ​യ കു​ടും​ബ​ശ്രീ സം​രം​ഭ​ക​രു​ടെ ഉ​ത്പ​ന്ന​ങ്ങ​ളോ​ടൊ​പ്പം പൊ​തു​വി​പ​ണി​യി​ൽ സ്വ​കാ​ര്യ കു​ത്ത​ക ക​ന്പ​നി​ക​ളു​ടെ ഉ​ത്പ​ന്ന​ങ്ങ​ളോ​ടു കി​ട​പി​ടി​ച്ച് വ​ലി​യ സ്വീ​കാ​ര്യ​ത നേ​ടി​യ കു​ടും​ബ​ശ്രീ ബ്രാ​ന്‍റ് ഉ​ത്പ​ന്ന​ങ്ങ​ളും ഓ​ണ​ച്ച​ന്ത​ക​ളി​ൽ ല​ഭ്യ​മാ​കും.
അ​ട്ട​പ്പാ​ടി​യി​ലെ ഗോ​ത്ര​പൈ​തൃ​കം കാ​ല​ങ്ങ​ളാ​യി കാ​ത്തു സൂ​ക്ഷി​ച്ച രു​ചി​ക്കൂ​ട്ടു​ക​ൾ ’ഹി​ൽ​വാ​ല്യൂ’ എ​ന്ന പേ​രി​ൽ ബ്രാ​ന്‍റ് ചെ​യ്ത് ഓ​ണ വി​പ​ണി​യി​ലെ​ത്തും. റാ​ഗി, തു​വ​ര, ചോ​ളം, തേ​ൻ തു​ട​ങ്ങി​യ നി​ര​വ​ധി ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​തി​ലു​ൾ​പ്പെ​ടും. കു​ടും​ബ​ശ്രീ സം​ഘ​കൃ​ഷി ഗ്രൂ​പ്പു​ക​ൾ ജൈ​വ​കൃ​ഷി​യി​ലൂ​ടെ ഉ​ത്പാ​ദി​പ്പി​ച്ച അ​രി ’അ​ന്നം റൈ​സ്’ എ​ന്ന ബ്രാ​ന്‍റി​ൽ ല​ഭ്യ​മാ​ക്കും.
നെ​ല്ല​റ​യെ​ന്ന പേ​രി​ൽ പു​ട്ടു​പൊ​ടി, പ​ത്തി​രി​പ്പൊ​ടി, ഇ​ടി​യ​പ്പം തു​ട​ങ്ങി​യ അ​രി​യു​ടെ മൂ​ല്യ​വ​ർ​ധി​ത ഉ​ത്പ​ന്ന​ങ്ങ​ൾ പൊ​തു​വി​പ​ണി​യി​ൽ ല​ഭ്യ​മാ​ണ്. ’സ​ണ്‍ ഫ്ര​ഷ് ’ എ​ന്ന പേ​രി​ൽ വി​വി​ധ ത​രം കൊ​ണ്ടാ​ട്ട​ങ്ങ​ൾ, ’ഹി​മം’ എ​ന്ന ബ്രാ​ന്‍റി​ൽ വി​വി​ധ​യി​നം സോ​പ്പു​ക​ൾ, സൗ​ന്ദ​ര്യ​വ​ർ​ധ​ക വ​സ്തു​ക്ക​ൾ, മ​ണ്ണ് സോ​പ്പ് എ​ന്നി​വ ഓ​ണ​വി​പ​ണി കീ​ഴ​ട​ക്കാ​ൻ രം​ഗ​ത്തു​ണ്ട്.
നി​ള വെ​ളി​ച്ചെ​ണ്ണ, സൂ​ര്യ സ്ക്വാ​ഷ് എ​ന്ന​പേ​രി​ൽ വി​വി​ധ​യി​നം പ​ഴ​ങ്ങ​ളി​ൽ നി​ന്നു​ണ്ടാ​ക്കി​യ സ്ക്വാ​ഷു​ക​ൾ, റോ​യ​ൽ ഹ​ണി​യെ​ന്ന പേ​രി​ൽ ശു​ദ്ധ​മാ​യ തേ​ൻ, സോ​ന ഫാ​ൻ​സി എ​ന്ന​പേ​രി​ൽ നാ​നാ​ത​രം ആ​ഭ​ര​ണ​ങ്ങ​ൾ തു​ട​ങ്ങി​യ ഉ​ത്പ​ന്ന​ങ്ങ​ൾ ഇ​ത്ത​വ​ണ ഓ​ണ​വി​പ​ണി​യെ കീ​ഴ​ട​ക്കും.
ഗു​ണ​മേന്മയു​ള്ള ത​ന​ത് നാ​ട​ൻ ഉ​ത്പ​ന്ന​ങ്ങ​ളാ​ൽ ത​ങ്ങ​ളു​ടെ ഓ​ണം കൂ​ടു​ത​ൽ ആ​ഘോ​ഷ​ക​ര​മാ​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന പാ​ല​ക്കാ​ട്ടു​കാ​ർ​ക്ക് കു​ടും​ബ​ശ്രീ ഓ​ണ​ച്ച​ന്ത​ക​ൾ മു​ത​ൽ​ക്കൂ​ട്ടാ​കും.