ആ​ൽ​ത്ത​റ​യി​ൽ ന​ഗ​ര​വി​ക​സ​ന​ത്തി​നു മൂ​ന്നു വ്യാ​പാ​രി​ക​ൾ കെ​ട്ടി​ടം പൊ​ളി​ച്ചു ന​ല്കി
Saturday, August 24, 2019 10:50 PM IST
മ​ണ്ണാ​ർ​ക്കാ​ട്: ന​ഗ​ര​വി​ക​സ​ന​ത്തി​നാ​യി ആ​ൽ​ത്ത​റ​യി​ൽ മൂ​ന്നു വ്യാ​പാ​രി​ക​ൾ കെ​ട്ടി​ട​ങ്ങ​ൾ പൊ​ളി​ച്ചു​ന​ല്കി മ​ണ്ണാ​ർ​ക്കാ​ട് ന​ഗ​ര ദേ​ശീ​യ​പാ​ത വി​ക​സ​ന​ത്തി​ന് മാ​തൃ​ക​യാ​യി.
ആ​ൽ​ത്ത​റ​ക്ഷേ​ത്ര​ത്തി​ന് മു​ൻ​വ​ശ​ത്ത് ഏ​റെ​വ​ർ​ഷ​ങ്ങ​ളാ​യി വ്യാ​പാ​രം ന​ട​ത്തു​ന്ന ശി​വാ​ന​ന്ദ​ൻ, സു​ബ്ര​ഹ്മ​ണ്യ​ൻ, വാ​ണി ദേ​വ​രാ​ജ​ൻ എ​ന്നി​വ​രാ​ണ് സ്വ​ന്തം​കെ​ട്ടി​ടം റോ​ഡു വി​ക​സ​ന​ത്തി​നാ​യി പൊ​ളി​ച്ച​ത്. ഈ ​ഭാ​ഗ​ത്ത് റോ​ഡി​ന്‍റെ വി​ക​സ​ന​ത്തി​നാ​യി ഒ​രു മീ​റ്റ​ർ സ്ഥ​ല​മാ​ണ് ഇ​വ​ർ വി​ട്ടു​കൊ​ടു​ത്ത​ത്.
ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ ശ്രീ​നി​വാ​സ​ൻ, റൂ​റ​ൽ ബാ​ങ്ക് സെ​ക്ര​ട്ട​റി എം.​പു​രു​ഷോ​ത്ത​മ​ൻ എ​ന്നി​വ​രു​ടെ ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ഉ​ട​മ​ക​ൾ ഇ​ക്കാ​ര്യം നേ​ര​ത്തെ സ​മ്മ​തി​ച്ചി​രു​ന്നു.