പ്ലാ​ച്ചി​മ​ട റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി നീ​ക്കം ചെ​യ്യ​ണം
Saturday, August 24, 2019 10:50 PM IST
ചി​റ്റൂ​ർ: പ്ലാ​ച്ചി​മ​ട റോ​ഡി​ൽ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി ഉ​ട​നേ നീ​ക്കം ചെ​യ്തി​ലെ​ങ്കി​ൽ വീ​ണ്ടും അ​പ​ക​ട​ത്തി​നു സാ​ധ്യ​ത​യേ​റെ​യെ​ന്ന് സ​മീ​പ​വാ​സി​ക​ൾ. ക​ന്പാ​ല​ത്ത​റ​യി​ലെ കു​ത്ത​നെ​യു​ള്ള വ​ള​വി​ലാ​ണ് വെ​ള്ളി​യാ​ഴ്ച പാ​ൽ വ​ണ്ടി​യും മീ​ൻ​ക​ട​ത്തു ലോ​റി​യും കൂ​ട്ടി​യി​ടി​ച്ച് മ​റി​ഞ്ഞ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

അ​പ​ക​ട​ത്തി​ൽ മ​റി​ഞ്ഞ ര​ണ്ടു​ലോ​റി​ക​ളും സ​ഞ്ചാ​ര​യോ​ഗ്യ​മ​ല്ലാ​ത്ത രീ​തി​യി​ലാ​യി​രു​ന്നു. ഗ​താ​ഗ​ത​ത​ട​സ​മു​ണ്ടാ​യ​തി​നെ തു​ട​ർ​ന്ന് സ്ഥ​ല ത്തെ​ത്തി​യ മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ക്രെ​യി​ൻ എ​ത്തി​ച്ച് പാ​ൽ​വണ്ടി​യെ നൂ​റു​മീ​റ്റ​ർ അ​ക​ലെ വ​യ​ലി​ൽ മാ​റ്റി നി​ർ​ത്തി​യി​രു​ന്നു.

എന്നാ​ൽ മീ​ൻ​ക​ട​ത്ത് ലോ​റി ഉ​യ​ർ​ത്തി റോ​ഡ​രി​കി​ൽ ത​ന്നെ നി​ർ​ത്തി​യി​ട്ടി​രി​ക്കു​ക​യാ​ണ്. തെ​രു​വു​വി​ള​ക്കു​പോ​ലു​മി​ല്ലാ​ത്ത സ്ഥ​ല​ത്ത് ലോ​റി നി​ർ​ത്തി​യി​ട്ടി​രി​ക്കു​ന്ന​ത് അ​പ​ക​ട ഭീ​ഷ​ണി​യി​ലാ​ണ്. പൊ​ള്ളാ​ച്ചി​യി​ൽ​നി​ന്നും തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക് രാ​ത്രി​സ​മ​യ​ങ്ങ​ളി​ൽ നി​ര​വ​ധി ച​ര​ക്കു​ലോ​റി​കൾ ​സ​ർ​വീ​സ് ന​ട​ത്തു​ന്നു. അ​പ​ക​ടം ന​ട​ന്ന വെ​ള്ളി​യാ​ഴ്ച രാ​ത്രി പൊ​ള്ളാ​ച്ചി ഭാ​ഗ​ത്തും വ​ന്ന വാ​ഹ​ന​ങ്ങ​ൾ അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട ലോ​റി ക​ണ്ട് നി​ർ​ത്താ​ൻ ശ്ര​മി​ക്കു​ന്ന ശ​ബ്ദം സ​മീ​പ​വാ​സി​ക​ളെ ഭീ​തി​യി​ലാ​ക്കു​ക​യാ​ണ്.മീ​ൻ​ലോ​റി​അ​പ​ക​ടസ്ഥലത്തുനി​ന്നു സു​ര​ക്ഷിത ​സ്ഥാ​ന​ത്തേ​ക്ക് മാ​റ്റ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.