ഖാ​ദി ഓ​ണം മേ​ള​യ്ക്ക് തു​ട​ക്ക​മാ​യി; 10 ശ​ത​മാ​നം സ്പെ​ഷ്യ​ൽ റി​ബേ​റ്റ്
Sunday, August 18, 2019 10:41 PM IST
പാലക്കാട്: ഓ​ണാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് ജി​ല്ലാ ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഖാ​ദി ഓ​ണം മേ​ള 2019 ന് ​തു​ട​ക്ക​മാ​യി. ജി​ല്ലാ കാ​ര്യാ​ല​യ​ത്തി​ൽ ന​ട​ന്ന മേ​ള​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ പി.​എ​സ്. ശി​വ​ദാ​സ​ൻ നി​ർ​വ​ഹി​ച്ചു. കേ​ര​ള ഖാ​ദി ഗ്രാ​മ വ്യ​വ​സാ​യ ബോ​ർ​ഡി​ന്‍റെ കീ​ഴി​ലു​ള്ള വി​ൽ​പ​ന കേ​ന്ദ്ര​ങ്ങ​ളി​ൽ ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് സെ​പ്തം​ബ​ർ 10 വ​രെ 10 ശ​ത​മാ​നം സ്പെ​ഷ്യ​ൽ റി​ബേ​റ്റ് ഉ​ണ്ടാ​യി​രി​ക്കു​മെ​ന്ന് പ്രൊ​ജ​ക്ട് ഓ​ഫീ​സ​ർ അ​റി​യി​ച്ചു. ഖാ​ദി തു​ണി​ത്ത​ര​ങ്ങ​ൾ​ക്ക് നി​ല​വി​ലു​ള്ള 20 ശ​ത​മാ​നം നോ​ർ​മ​ൽ റി​ബേ​റ്റി​നു പു​റ​മെ​യാ​ണ് സ്പെ​ഷ്യ​ൽ റി​ബേ​റ്റ് അ​നു​വ​ദി​ക്കു​ക. സ​ർ​ക്കാ​ർ, അ​ർ​ധ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് ഒ​രു ല​ക്ഷം രൂ​പ വ​രെ ക്രെ​ഡി​റ്റ് സൗ​ക​ര്യം ല​ഭി​ക്കും.
കൂ​ടാ​തെ ഓ​രോ 1000 രൂ​പ​യു​ടെ പ​ർ​ച്ചേ​യ്സി​നും സ​മ്മാ​ന​കൂ​പ്പ​ണ്‍ ല​ഭി​ക്കു​ന്ന​താ​ണ്. ഒ​ന്നാം സ​മ്മാ​ന​മാ​യി 10 പ​വ​ൻ സ്വ​ർ​ണ​നാ​ണ​യ​വും ര​ണ്ടാം സ​മ്മാ​ന​മാ​യി അ​ഞ്ച് പ​വ​ൻ സ്വ​ർ​ണ​നാ​ണ​യ​വും മൂ​ന്നാം സ​മ്മാ​ന​ത്തി​ന് ഒ​രു പ​വ​ൻ സ്വ​ർ​ണ​നാ​ണ​യ​വു​മാ​ണ് ല​ഭി​ക്കു​ക. ഇ​തി​നു പു​റ​മെ മേ​ള​യു​ടെ കാ​ല​യ​ള​വി​ൽ ആ​ഴ്ച​തോ​റും ജി​ല്ലാ​ത​ല ന​റു​ക്കെ​ടു​പ്പും ഉ​ണ്ടാ​യി​രി​ക്കും.
ഖാ​ദി ബോ​ർ​ഡി​ന്‍റെ കീ​ഴി​ൽ കോ​ട്ട​മൈ​താ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന ഖാ​ദി ഗ്രാ​മ സൗ​ഭാ​ഗ്യ, ടൗ​ണ്‍ ബ​സ് സ്റ്റാ​ന്‍റ് കോം​പ്ല​ക്സ്, കോ​ങ്ങാ​ട് മു​നി​സി​പ്പ​ൽ കോം​പ്ല​ക്സ്, തൃ​ത്താ​ല, കു​ന്പി​ടി എ​ന്നി​വി​ട​ങ്ങ​ളി​ലു​ള്ള ഖാ​ദി ഷോ​റൂ​മു​ക​ളി​ലും ഗ്രാ​മ സൗ​ഭാ​ഗ്യ​ക​ളി​ലും സ്പെ​ഷ്യ​ൽ റി​ബേ​റ്റ് ല​ഭ്യ​മാ​ണ്.

ആ​ടു​ക​ൾ വി​ൽ​പ്പ​ന​യ്ക്ക്

പാലക്കാട്: മേ​ലെ പ​ട്ടാ​ന്പി തെ​ക്കു​മു​റി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജി​ല്ലാ കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്ര​ത്തി​ൽ നാ​ലു വ​യ​സ്സ് പ്രാ​യ​മാ​യ ആ​ടു​ക​ൾ വി​ൽ​പ്പ​ന​യ്ക്ക്. താ​ത്പ​ര്യ​മു​ള്ള​വ​ർ​ക്ക് ഓ​ഫീ​സ് സ​മ​യ​ങ്ങ​ളി​ൽ ആ​ടു​ക​ളെ കാ​ണാ​വു​ന്ന​താ​ണ്. ഫോ​ണ്‍ 0466 2212279.