ഉ​ദ്ഘാ​ട​നം ക​ഴി​ഞ്ഞ് ര​ണ്ടു​കൊ​ല്ല​മാ​യി​ല്ല; ഷോ​ള​യൂ​ർ- മി​ന​ർ​വ റോ​ഡ് ത​ക​ർ​ന്നു
Sunday, August 18, 2019 10:40 PM IST
അ​ഗ​ളി: പ​തി​നൊ​ന്ന​ര​ക്കോ​ടി ചെ​ല​വി​ട്ട് പി​ഡ​ബ്ല്യൂ​ഡി പു​ന​രു​ദ്ധ​രി​ച്ച ഷോ​ള​യൂ​ർ- മി​ന​ർ​വ റോ​ഡ് ത​ക​ർ​ന്നു.
റോ​ഡി​ന്‍റെ അ​ടി​ഭാ​ഗം മ​ണ്ണി​ടി​ഞ്ഞും മു​ക​ളി​ൽ​നി​ന്ന് റോ​ഡി​ലേ​ക്കു മ​ണ്ണും ക​ല്ലും മ​ര​ങ്ങ​ളും വീ​ണു​മാ​ണ് റോ​ഡ് താ​റു​മാ​റാ​യ​ത്. വേ​ണ്ട​വി​ധം സു​ര​ക്ഷാ​ഭി​ത്തി നി​ർ​മി​ക്കാ​ത്ത​താ​ണ് നാ​ശ​ത്തി​ന് കാ​ര​ണ​മെ​ന്നു നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
റോ​ഡി​നു​വേ​ണ്ടി മ​ണ്ണു​നീ​ക്കി​യ​പ്പോ​ൾ നി​ര​വ​ധി വീ​ടു​ക​ളു​ടെ നി​ല​നി​ല്പ് അ​പ​ക​ട​ത്തി​ലാ​യി. റോ​ഡി​നു താ​ഴെ​യും മു​ക​ളി​ലു​മു​ള്ള വീ​ടു​ക​ൾ​ക്കു സു​ര​ക്ഷി​ത​ഭി​ത്തി നി​ർ​മി​ക്കു​ക​യോ മ​ഴ​ക്കാ​ല​ത്തു റോ​ഡി​ലേ​ക്കു​ള്ള മ​ണ്ണു​വീ​ഴ്ച്ച ത​ട​യു​ക​യോ ഉ​ണ്ടാ​യി​ല്ല. ഇ​താ​ണ് ഇ​പ്പോ​ൾ നേ​രി​ടു​ന്ന പ്ര​തി​സ​ന്ധി​ക​ൾ​ക്കു കാ​ര​ണ​മെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.
റോ​ഡി​ന്‍റെ ബ​ല​ക്ഷ​യം നി​മി​ത്തം പ്ര​ദേ​ശ​ത്തേ​യ്ക്കു​ള്ള വാ​ഹ​ന​ഗ​താ​ഗ​ത​വും വ​ഴി​മു​ട്ടി​യി​രി​ക്കു​ക​യാ​ണ്. ഷോ​ള​യൂ​ർ അ​ഗ​ളി പ​ഞ്ചാ​യ​ത്തു​ക​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന റോ​ഡാ​ണി​ത്. സ​ർ​ക്കാ​രി​ന്‍റെ അ​ടി​യ​ന്തി​ര​ശ്ര​ദ്ധ ബന്ധപ്പെട്ട പ്ര​ദേ​ശ​ത്തേ​ക്ക് ഉ​ണ്ടാ​ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.