ത​ച്ച​ന്പാ​റ​ പഞ്ചായത്തിൽ മൂ​ന്നു കോ​ടി​യു​ടെ കൃ​ഷി​നാ​ശം
Sunday, August 18, 2019 10:40 PM IST
ത​ച്ച​ന്പാ​റ: പ്ര​കൃ​തി ക്ഷോ​ഭ​ത്തി​ൽ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്തി​ൽ മൂ​ന്നു കോ​ടി​യോ​ളം രൂ​പ​യു​ടെ കൃ​ഷി​നാ​ശം. മ​ണ്ണാ​ർ​ക്കാ​ട് താ​ലൂ​ക്കി​ലെ പ്ര​ധാ​ന കാ​ർ​ഷി​ക ഗ്രാ​മ​മാ​യ ത​ച്ച​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ൽ ശ​ക്ത​മാ​യ മ​ഴ​യി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും ര​ണ്ടു​കോ​ടി 93 ല​ക്ഷം രൂ​പ​യു​ടെ കൃ​ഷി നാ​ശം സം​ഭ​വി​ച്ച​താ​യി കൃ​ഷി വ​കു​പ്പ് അ​റി​യി​ച്ചു. ദി​വ​സ​ങ്ങ​ളാ​യി ഇ​തേ കു​റി​ച്ചു​ള്ള വി​ല​യി​രു​ത്ത​ലു​ക​ൾ ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. ഇ​തി​ന്‍റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് ര​ണ്ടു കോ​ടി 93 ല​ക്ഷം രൂ​പ​യു​ടെ കാ​ർ​ഷി​ക ന​ഷ്ടം സം​ഭ​വി​ച്ച​താ​യി ക​ണ​ക്കാ​ക്കി​യി​രി​ക്കു​ന്ന​ത്. പ​ഞ്ചാ​യ​ത്തി​ന്‍റെ മ​ല​യോ​ര മേ​ഖ​ല​യാ​യ പാ​ല​ക്ക​യം, ത​രി​പ്പ​പ​തി, അ​ച്ചി​ല​ട്ടി, വ​ട്ട​പ്പാ​റ ഭാ​ഗ​ങ്ങ​ളി​ലാ​ണ് വ്യാ​പ​ക​മാ​യി കൃ​ഷി നാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.
മ​ഴ​ക്കെ​ടു​തി​യി​ൽ ത​ച്ച​ന്പാ​റ പ​ഞ്ചാ​യ​ത്ത് വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലു​ണ്ടാ​യ മ​ണ്ണി​ടി​ച്ചി​ലി​ലും ഉ​രു​ൾ​പൊ​ട്ട​ലി​ലും മ​ഴ​യു​മാ​ണ് ര​ണ്ടു​കോ​ടി 93 ല​ക്ഷം രൂ​പ​യു​ടെ നാ​ശ​ന​ഷ്ട​മു​ണ്ടാ​യതായി പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ ചേ​ർ​ന്ന അ​വ​ലോ​ക​ന യോ​ഗം വി​ല​യി​രു​ത്തി​യ​ത്. 23 വീ​ടു​ക​ൾ പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന​താ​യി റി​പ്പോ​ർ​ട്ട്. നാ​ൽ​പ​തോ​ളം വീ​ടു​ക​ൾ​ക്ക് ഭാ​ഗി​ക​മാ​യി കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ച്ചു . പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള 20 റോ​ഡു​ക​ളാ​ണ് ത​ക​ർ​ന്ന​ടി​ഞ്ഞ​ത് .ഇ​വ പു​ന​ർ​നി​ർ​മ്മി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ​ക്ക് തീ​രു​മാ​ന​മെ​ടു​ത്തു. കാ​ഞ്ഞി​ര​പ്പു​ഴ ത​ച്ച​ന്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ൾ ത​മ്മി​ൽ ബ​ന്ധി​പ്പി​ക്കു​ന്ന കാ​ഞ്ഞി​പ്പു​ഴ കോ​സ്‌വേ അ​ടി​യ​ന്ത​ര​മാ​യി പു​ന​ർ നി​ർ​മി​ക്ക​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്നു.
ഉ​ട​നെ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടു. ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ മേ​ഖ​ല​ക​ളി​ൽ ജി​യോ​ള​ജി വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട് ത​ര​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നു . വ​ട്ട​പ്പാ​റ, ത​രു​പ്പ​പ​തി, അ​ച്ചി​ല​ട്ടി എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ശ​ക്ത​മാ​യ ഉ​രു​ൾ​പൊ​ട്ട​ൽ ഉ​ണ്ടാ​യ​ത് . മ​ഴ​ക്കെ​ടു​തി​യി​ൽ ഉ​ണ്ടാ​യ നാ​ശ​ന​ഷ്ട​ങ്ങ​ൾ കു​റി​ച്ച് വി​ല​യി​രു​ത്തു​ന്ന​തി​നാ​യി ത​ച്ച​ന്പാ​റ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് ഹാ​ളി​ൽ യോ​ഗം വി​ളി​ച്ച​ത്. എം​എ​ൽ​എ കെ.​വി വി​ജ​യ​ദാ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്.
യോ​ഗ​ത്തി​ൽ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ര​മ​ണി, വൈ​സ് പ്ര​സി​ഡ​ന്‍റ് ഷാ​ജു പ​ഴു​ക്കാ​ത്ത​റ , ജോ​ർ​ജ് ത​ച്ച​ന്പാ​റ, ഗ​ണേ​ഷ് കു​മാ​ർ, ബി​നോ​യ് ,ത​ങ്ക​ച്ച​ൻ, സോ​ണി, ക​ഐ​സ്ഇ​ബി, വ​നം വ​കു​പ്പ്, റ​വ​ന്യൂ, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു.
മ​ഴ​ക്കെ​ടു​തി​യി​ൽ കൃ​ഷി​നാ​ശം സം​ഭ​വി​ച്ച​വ​ർ​ക്ക് മു​ഴു​വ​ൻ ധ​ന​സ​ഹാ​യ​വി​ത​ര​ണം ന​ട​ത്ത​ണ​മെ​ന്ന് യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു . ഗ്രാ​മീ​ണ റോ​ഡു​ക​ൾ​ക്ക് ന​വീ​ക​രി​ക്കു​ന്ന​തി​ന് സ​ർ​ക്കാ​രി​ലേ​ക്കു ശു​പാ​ർ​ശ ചെ​യ്യു​വാ​നും യോ​ഗം തീ​രു​മാ​നി​ച്ചു.