ഇ​ല​ക്ട്രോ​ണി​ക് രീ​തി​യി​ൽ സ്കൂ​ൾ തെ​രഞ്ഞെ​ടു​പ്പ് ന​ട​ത്തി
Sunday, August 18, 2019 10:38 PM IST
ജെ​ല്ലി​പ്പാ​റ: മൗ​ണ്ട് കാ​ർ​മ്മ​ൽ സ്കൂ​ളി​ൽ 2019- 20 സ്കൂ​ൾ പാ​ർ​ല​മെ​ന്‍റ് തെ​രെ​ഞ്ഞെ​ടു​പ്പ് ഇ​ല​ക്ട്രോ​ണി​ക് സം​വി​ധാ​ന​മു​പ​യോ​ഗി​ച്ച് ന​ട​ത്തി. ഇ​ല​ക്ട്രോ​ണി​ക് വോ​ട്ടിം​ഗ് അ​നു​ഭ​വം വി​ദ്യാ​ർ​ഥി​ക​ളി​ൽ ആ​ഹ്ലാ​ദ​വും ആ​വേ​ശ​വും നി​റ​ച്ചു. ഹെ​ഡ്മി​സ്ട്ര​സ് സി​സ്റ്റ​ർ ലി​സി ഗ്രേ​സ് മോ​ക് പോ​ളിം​ഗി​ലൂ​ടെ തെ​രെ​ഞ്ഞെ​ടു​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു. സ്കൂ​ൾ ലീ​ഡ​റാ​യി ജോ​യ​ൽ പി. ​ജോ​സും അ​സി​സ്റ്റ​ന്‍റ് ലീ​ഡ​റാ​യി എം.​വി ബി​ൻ​സും തെ​രെ​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

പ​രാ​തി പ​രി​ഹാ​ര അ​ദാ​ല​ത്ത് 30 ന്

പാലക്കാട്: എ​ൽ.​പി.​ജി ഉ​പ​ഭോ​ക്താ​ക്ക​ൾ​ക്ക് ഗ്യാ​സ് സ​ബ്സി​ഡി ബാ​ങ്ക് അ​ക്കൗ​ണ്ടി​ൽ ല​ഭി​ക്കാ​ത്ത​തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ ഇന്ന് വൈ​കീ​ട്ട് അ​ഞ്ചി​ന​കം ബ​ന്ധ​പ്പെ​ട്ട താ​ലൂ​ക്ക് സ​പ്ലൈ ഓ​ഫീ​സു​ക​ളി​ലോ ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സി​ലോ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ ന​ൽ​ക​ണ​മെ​ന്ന് ജി​ല്ലാ സ​പ്ലൈ ഓ​ഫീ​സ​ർ അ​റി​യി​ച്ചു.