ഉ​രു​ൾ​പൊ​ട്ട​ലി​ന്‍റെ ഭീ​ക​ര​രൂ​പം മ​ന​സി​ൽ നി​ന്നും മാ​യാ​തെ സി​ബി
Sunday, August 18, 2019 10:38 PM IST
മം​ഗ​ലം​ഡാം: ഉ​രു​ൾ​പൊ​ട്ടി തെ​ങ്ങോ​ളം ഉ​യ​ര​ത്തി​ൽ ആ​ർ​ത്ത​ല​ച്ചു വ​ന്ന മ​ല​വെ​ള്ള​പാ​ച്ചി​ലി​ന്‍റെ ഭീ​ക​ര​രൂ​പം പ​ല്ലാ​ട്ട് സി​ബി​യു​ടെ മ​ന​സ്സി​ൽ നി​ന്നും മാ​യു​ന്നി​ല്ല. ഒ​രാ​ഴ്ച മു​ന്പ് ന​ട​ന്ന പ്ര​കൃ​തി​യു​ടെ ബീ​ഭ​ത്സ​മാ​യ ഈ ​വി​കൃ​തി വി​വ​രി​ക്കു​ന്പോ​ഴും ഓ​ടം​തോ​ട്ടി​ലെ സി​ബി​യു​ടെ ക​ണ്ണു​ക​ളി​ൽ ഭീ​തി​യു​ടെ നി​ഴ​ലാ​ട്ട​മു​ണ്ട്.

ക​ഴി​ഞ്ഞ എ​ട്ടി​ന് രാ​ത്രി ഒ​ന്പ​ത് മ​ണി​യോ​ടെ​യാ​യി​രു​ന്നു പ​ല്ലാ​ട്ട് ത​റ​വാ​ട് വീ​ടി​നും ത​ണ്ണി​പ്പാ​റ​ക്കാ​രു​ടെ വീ​ടി​നും ഇ​ട​യി​ലു​ള്ള കൃ​ഷി​യി​ട​ത്തി​ലൂ​ടെ മ​ല മു​ക​ളി​ൽ നി​ന്നും അ​തി​ശ​ക്ത​മാ​യി ഉ​രു​ൾ​പൊ​ട്ടി വ​ലി​യ പാ​റ ക​ല്ലു​ക​ളും വ​ൻ​മ​ര​ങ്ങ​ളും പാ​ഞ്ഞെ​ത്തി​യ​ത്.

അ​ന്ന് രാ​വി​ലെ മു​ത​ൽ ത​ന്നെ തോ​രാ​ത്ത മ​ഴ​യും പ്ര​കൃ​തി​യി​ലെ മാ​റ്റ​ങ്ങ​ളി​ലും മ​ല​യോ​ര​വാ​സി​ക​ൾ​ക്ക് പ​ന്തി​ക്കേ​ട് തോ​ന്നി​യി​രു​ന്നു. ഉ​ച്ച​ക്ക് വീ​ണ്ടും മ​ഴ കൂ​ടു​ത​ൽ ക​ന​ത്തു.​ഉ​രു​ൾ​പൊ​ട്ട​ൽ സാ​ധ്യ​ത മു​ന്നി​ൽ ക​ണ്ട് വീ​ടു​ക​ളി​ലെ പ്രാ​യ​മാ​യ​വ​രെ​യും സ്ത്രീ​ക​ളേ​യും കു​ട്ടി​ക​ളേ​യും താ​ഴെ ബ​ന്ധു​വീ​ടു​ക​ളി​ലേ​ക്ക് മാ​റ്റി.

രാ​ത്രി​യി​ലും മ​ഴ​ക്ക് ശ​മ​ന​മി​ല്ലാ​താ​യ​തോ​ടെ രാ​ത്രി ഒ​ന്പ​ത് മ​ണി​യോ​ടെ സ​ഹോ​ദ​ര​ങ്ങ​ളാ​യ പ​ല്ലാ​ട്ട് സി​ബി​യും ടോ​മി​യും അ​യ​ൽ​വാ​സി​യാ​യ വാ​ക്ക​ണ്ട​ത്തി​ൽ ബേ​ബി​യും വീ​ട് വി​ട്ട് ബൈ​ക്കു​ക​ളു​മാ​യി താ​ഴെ പോ​കു​ന്ന​തി​നി​ടെ​യാ​ണ് വ​ലി​യ പാ​റ ക​ല്ലു​ക​ളും മ​ര​ങ്ങ​ളു​മാ​യി ഉ​രു​ൾ​പൊ​ട്ടി​യ മ​ല​വെ​ള്ളം ഇ​വ​രു​ടെ വീ​ടി​ന​ടു​ത്തെ ടാ​ർ റോ​ഡി​ലെ​ത്തി​യ​ത്.​ഈ സ​മ​യം ബൈ​ക്കു​ക​ളി​ൽ റോ​ഡി​ലു​ണ്ടാ​യി​രു​ന്ന മൂ​ന്ന് പേ​രും മ​ല​വെ​ള്ള​പാ​ച്ചി​ലി​ന്‍റെ കു​ത്തൊ​ഴു​ക്കി​ൽ​പ്പെ​ട്ടു. സി​ബി​യും ടോ​മി​യും കു​റ​ച്ച് ഒ​ഴു​കി പോ​യി പി​ന്നീ​ട് മ​ര​ത്തി​ൽ പി​ടി​ച്ച് തൂ​ങ്ങി ര​ക്ഷ​പ്പെ​ട്ടു.​ ബേ​ബി ര​ക്ഷ​പ്പെ​ടാ​നാ​കാ​തെ മ​ല​വെ​ള്ള​ത്തി​ൽ നൂ​റ് മീ​റ്റ​റോ​ളം ഒ​ഴു​കി നീ​ങ്ങി. ഇ​തി​നി​ടെ മ​ര​ത്തി​ൽ പി​ടി കി​ട്ടി കി​ട​ന്നു.​

അ​പ​ക​ടം അ​റി​ഞ്ഞു് താ​ഴെ നി​ന്നും ആ​ളു​ക​ൾ എ​ത്തി​യാ​ണ് പി​ന്നീ​ട് ബേ​ബി​യെ ര​ക്ഷ​പ്പെ​ടു​ത്തി​യ​ത്.​ക​ല്ലു​ക​ൾ വ​ന്ന​ടി​ച്ചും ഒ​ഴു​കി പോ​യി​രു​ന്ന മ​ര​ങ്ങ​ൾ​ക്കി​ട​യി​ൽ കാ​ലു​ക​ൾ കു​ടു​ങ്ങി​യും ബേ​ബി അ​വ​ശ​നാ​യി. ഇ​പ്പോ​ഴും ന​ട​ക്കാ​ൻ ബു​ദ്ധി​മു​ട്ടു​ണ്ടെ​ന്ന് ബേ​ബി പ​റ​ഞ്ഞു.​ മ​ല​വെ​ള്ള​പാ​ച്ചി​ലി​ൽ ഒ​ലി​ച്ചു​പോ​യ ഇ​വ​രു​ടെ ര​ണ്ട് ബൈ​ക്കു​ക​ൾ താ​ഴെ കു​റെ ദൂ​രെ നി​ന്നാ​ണ് ത​ക​ർ​ന്ന നി​ല​യി​ൽ ക​ണ്ടെ​ടു​ത്ത​ത്. തോ​രാ​ത്ത മ​ഴ​യും രാ​ത്രി സ​മ​യ​മാ​യ​തും മ​റ്റു ശ​ബ്ദ​ങ്ങ​ൾ തി​രി​ച്ച​റി​യാ​ൻ ബു​ദ്ധി​മു​ട്ടാ​യി. മു​ക​ളി​ൽ നി​ന്നും വ​ള​രെ ചെ​റി​യ ഒ​രു നീ​ർ​ചാ​ൽ മാ​ത്ര​മെ ഇ​വ​രു​ടെ വീ​ടു​ക​ൾ​ക്കി​ട​ക്കു​ള്ള കൃ​ഷി​യി​ട​ത്തി​ലൂ​ടെ ഉ​ണ്ടാ​യി​രു​ന്നു​ള്ളു. എ​ന്നാ​ൽ ഇ​പ്പോ​ൾ തോ​ട് വ​ലു​താ​യി. ഇ​രു​ഭാ​ഗ​ത്തേ​യും 15 ഏ​ക്ക​റോ​ളം വി​ള​ഭൂ​മി​യും ക​ട​ൽ തീ​രം പോ​ലെ ന​ഗ്ന ഭൂ​മി​യാ​യി.

പ്ര​കൃ​തി​യു​ടെ ഓ​രോ ഭാ​വ​മാ​റ്റ​ങ്ങ​ളി​ലും മ​ല​യോ​ര ജ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് ഭീ​തി​യാ​ണ്. എ​പ്പോ​ഴാ​ണ് പ്ര​കൃ​തി കോ​പി​ച്ച് രൗ​ദ്ര​ഭാ​വ​ത്തി​ലേ​ക്ക് മാ​റു​ക​യെ​ന്ന ആ​ശ​ങ്ക എ​ല്ലാ​വ​രി​ലു​മു​ണ്ട്.​ഒ​രു കാ​ല​ത്ത് കു​ടി​യേ​റ്റ ക​ർ​ഷ​ക​രു​ടെ സ്വ​പ്ന ഭൂ​മി​യാ​യി​രു​ന്ന മ​ല​യോ​ര മേ​ഖ​ല ഇ​ന്ന് ആ​ധി​യു​ടെ വി​ള​നി​ല​മാ​കു​ന്ന​ത് ആ​ർ​ക്കും സ​ഹി​ക്കാ​നാ​കു​ന്നി​ല്ല.