തി​രു​നാ​ളും ഇ​ട​വ​ക കൂ​ട്ടാ​യ്മ​യും ന​ട​ത്തി
Saturday, August 17, 2019 11:09 PM IST
മേ​ലാ​ർ​ക്കോ​ട്: സെ​ന്‍റ് ആ​ന്‍റ​ണീ​സ് ഫൊ​റോ​നാ​പ​ള്ളി​യി​ൽ മാ​താ​വി​ന്‍റെ സ്വ​ർ​ഗാ​രോ​പ​ണ തി​രു​നാ​ളും ഇ​ട​വ​ക കൂ​ട്ടാ​യ്മ​യും ആ​ഘോ​ഷി​ച്ചു. വി​ശു​ദ്ധ കു​ർ​ബാ​ന, ല​ദീ​ഞ്ഞ്, നൊ​വേ​ന, നേ​ർ​ച്ച​വി​ത​ര​ണം, സ്വാ​ത​ന്ത്ര്യ​ദി​ന പ​താ​ക ഉ​യ​ർ​ത്ത​ൽ എ​ന്നി​വ​യ്ക്ക് വി​കാ​രി റ​വ. ഡോ. ​ഏ​ബ്ര​ഹാം പാ​ല​ത്തി​ങ്ക​ൽ നേ​തൃ​ത്വം ന​ല്കി. ഇ​ട​വ​ക കൂ​ട്ടാ​യ്മ​യു​ടെ ഭാ​ഗ​മാ​യി ഉ​ച്ച​ക​ഴി​ഞ്ഞ് ന​ട​ന്ന ഭ​ക്ത​സം​ഘ​ട​ന​യു​ടെ ക​ലാ​പ​രി​പാ​ടി​ക​ൾ യു​വ​ക്ഷേ​ത്ര കോ​ള​ജ് ഡ​യ​റ​ക്ട​ർ റ​വ. ഡോ. ​മാ​ത്യു വാ​ഴ​യി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. റ​വ. ഡോ. ​ഏ​ബ്രാ​ഹം പാ​ല​ത്തി​ങ്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മ​ദ​ർ സു​പ്പീ​രി​യ​ർ സി​സ്റ്റ​ർ ആ​ത്മ, ഫാ. ​കെ.​പി.​വി​ൻ​സ​ന്‍റ്, വി​ൻ​സ​ന്‍റ്പ്ര​താ​പ്, ജെ​റി​ൻ മാ​ത്യു, പി.​എ.​ദേ​വി, ഹി​മ ളൂ​വീ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മ​ത്സ​ര​ങ്ങ​ളി​ൽ വി​ജ​യി​ക​ളാ​യ​വ​ർ​ക്ക് സ​മ്മാ​നം വി​ത​ര​ണം ചെ​യ്തു. വി​വാ​ഹ ജൂ​ബി​ലി ആ​ഘോ​ഷി​ച്ച​വ​ർ, ഇ​ട​വ​ക​യി​ലെ മു​തി​ർ​ന്ന പൗ​രന്മാ​ർ, മ​താ​ധ്യാ​പ​ന​ത്തി​ൽ 25 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ​വ​ർ, 35 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പി.​ജെ.​ജോ​ണി, മു​ൻ​കൈ​ക്കാ​ര​ൻ, ക​ണ്‍​വീ​ന​ർ, സെ​ക്ര​ട്ട​റി എ​ന്നി​വ​രെ പൊ​ന്നാ​ട അ​ണി​യി​ച്ച് ആ​ദ​രി​ച്ചു.തു​ട​ർ​ന്ന് യൂ​ണി​റ്റു​ക​ളു​ടെ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും സ്നേ​ഹ​വി​രു​ന്നു​മു​ണ്ടാ​യി.