പ്രാ​ർ​ത്ഥ​ന​ക​ളും സ​ഹാ​യ​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി ലോ​യി​സ് മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി
Monday, July 22, 2019 11:12 PM IST
അ​ഗ​ളി : അ​നേ​ക​രു​ടെ പ്രാ​ർ​ത്ഥ​ന​ക​ളും അ​ക​മ​ഴി​ഞ്ഞ സ​ഹാ​യ​ങ്ങ​ളും ഏ​റ്റു​വാ​ങ്ങി മാ​സ​ങ്ങ​ളാ​യി ചി​കി​ത്സ​യി​ൽ ക​ഴി​ഞ്ഞി​രു​ന്ന ലോ​യി​സ് എം. ​സോ​ണി​യ(19) ഒ​ടു​വി​ൽ മ​ര​ണ​ത്തി​നു കീ​ഴ​ട​ങ്ങി. അ​ട്ട​പ്പാ​ടി അ​ഗ​ളി​യി​ൽ താ​മ​സ​മാ​ക്കി​യ പാ​സ്റ്റ​ർ മ​ധു​വി​ന്‍റെ​യും ഭാ​ര്യ മു​ണ്ട​ൻ​പാ​റ മു​ന്നൂ​റ് വ​ലി​യ​പ​റ​ന്പി​ൽ മേ​രി​യു​ടെ​യും മ​ക​ളാ​യ ലോ​യി​സ് എം. ​സോ​ണി​യ ഇ​ന്ന​ലെ തി​രു​വ​ന​ന്ത​പു​രം അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ ആ​ണ് മ​രി​ച്ച​ത്. പ്ല​സ് ടു ​ക​ഴി​ഞ്ഞ് എ​റ​ണാ​കു​ള​ത്തെ ഒ​രു ക​ന്പ​നി​യി​ൽ ജോ​ലി നോ​ക്കി വ​ന്ന ലോ​യി​സ് ജോ​ലി​യി​ലി​രി​ക്കെ ക​ടു​ത്ത ത​ല​വേ​ദ​ന​യേ തു​ട​ർ​ന്ന് പെ​രി​ന്ത​ൽ​മ​ണ്ണ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യാ​യി​രു​ന്നു. എം. ​ആ​ർ. ഐ ​സ്കാ​നി​ങ്ങി​ൽ ത​ല​ച്ചോ​റി​ൽ മു​ഴ​യു​ടെ സാ​ന്നി​ധ്യം വ്യ​ക്ത​മാ​വു​ക​യും വി​ദ​ഗ്ദ്ധ ചി​കി​ത്സ​ക്കാ​യി ജൂ​ണ്‍ 9ന് ​അ​ന​ന്ത​പു​രി ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു.

പ​രി​ശോ​ധ​ന​യി​ൽ ട്യൂ​മ​ർ കൊ​ളോ​സി​സ് മെ​നെ​ഞ്ചേ​റ്റി​സ് എ​ന്ന രോ​ഗ​മാ​ണെ​ന്ന് സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ഉ​ള്ള​തെ​ല്ലാം ചെ​ല​വ​ഴി​ച്ച് ബ​ന്ധു​ക്ക​ൾ ചി​കി​ത്സ ന​ട​ത്തി. നാ​ട്ടു​കാ​രു​ടെ​യും അ​ഭ്യു​ദ​യ കാം​ഷി​ക​ളു​ടെ​യും സ​ഹാ​യ​ത്തോ​ടെ​യാ​യി​രു​ന്നു പി​ന്നീ​ട് ഇ​തു​വ​രെ ജീ​വ​ൻ പി​ടി​ച്ചു നി​ർ​ത്തി​യ​ത്. രോ​ഗം മൂ​ർ​ച്ഛി​ച്ച​തോ​ടെ ഇ​ന്ന​ലെ ഉ​ച്ച​ക്ക് 12 മ​ണി​യോ​ടെ മ​ര​ണം സം​ഭ​വി​ക്കു​ക​യാ​യി​രു​ന്നു. സം​സ്കാ​രം ഇ​ന്ന് ഉ​ച്ച​ക്ക് ശേ​ഷം മു​ണ്ട​ൻ​പാ​റ ച​ർ​ച്ച് ഓ​ഫ് ഗോ​ഡ് സെ​മി​ത്തേ​രി​യി​ൽ ന​ട​ത്തും. ഏ​ക സ​ഹോ​ദ​ര​ൻ ബോ​വാ​സ് (അ​ഗ​ളി ഐ.​എ​ച്ച്. ആ​ർ.​ഡി കോ​ളേ​ജ് ബി.​ബി.​എ ഒ​ന്നാം വ​ർ​ഷ വി​ദ്യാ​ർ​ത്ഥി).