കു​ണ്ട​്റ ചോ​ല​യിലെ പു​തി​യ​പാ​ലം ഓ​ഗ​സ്റ്റി​ൽ തു​റ​ക്കും
Wednesday, July 17, 2019 12:25 AM IST
പാലക്കാട്: നെന്മാറ -നെ​ല്ലി​യാ​ന്പ​തി റോ​ഡി​ലു​ള്ള കു​ണ്ട​്റ ചോ​ല പാ​ലം ഒ​ലി​ച്ചു പോ​യ​തി​നെ തു​ട​ർ​ന്ന് പു​തി​യ പാ​ല​ത്തി​ന്‍റെ നി​ർ​മ്മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പൂർത്തിയായി വരുന്നു. 150 ല​ക്ഷം രൂ​പ ചി​ല​വ​ഴി​ച്ചാ​ണ് പാ​ലം നി​ർ​മ്മി​ക്കു​ന്ന​ത്. പ​ണി പൂ​ർ​ത്തീ​ക​രി​ച്ച് ഓ​ഗ​സ്റ്റി​ൽ പാ​ലം ഗ​താ​ഗ​ത​ത്തി​നാ​യി തു​റ​ന്നു കൊ​ടു​ക്കും. നി​ല​വി​ൽ പു​തി​യ പാ​ല​ത്തി​ന് സ്ലാ​ബ് കോ​ണ്‍​ക്രീ​റ്റ് പൂ​ർ​ത്തീ​ക​രി​ച്ചി​ട്ടു​ണ്ട്. സം​ര​ക്ഷ​ണ ഭി​ത്തി​യു​ടെ നി​ർ​മ്മാ​ണം ന​ട​ന്നു വ​രി​ക​യാ​ണ്.
​പു​തി​യ പാ​ല​ത്തി​ന്‍റെ പ്ര​വ​ർ​ത്തി ആ​രം​ഭി​ക്കു​ന്ന​തി​നാ​യി പാ​ലം നി​ർ​മാ​ണ സ്ഥ​ല​ത്ത് ഉ​ണ്ടാ​യി​രു​ന്ന താ​ൽ​ക്കാ​ലി​ക പാ​ലം പൊ​ളി​ച്ച് നീ​ക്കു​ക​യും ഗ​താ​ഗ​ത​ത്തി​നാ​യി മേ​ൽ​ഭാ​ഗ​ത്ത് കോ​ണ്‍​ക്രീ​റ്റ് പൈ​പ്പ് സ്ഥാ​പി​ച്ച പു​തി​യ സ​ർ​വീ​സ് റോ​ഡ് നി​ർ​മ്മി​ച്ചു.