ദ്വൈ​വാ​ര​പ​ദ്ധ​തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Wednesday, July 17, 2019 12:25 AM IST
പാ​ല​ക്കാ​ട്: കേ​ന്ദ്ര തൊ​ഴി​ൽ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ജി​ല്ല​യു​ടെ തൊ​ഴി​ൽ സ്ഥാ​പ​ന​മാ​യ ജ​ൻ​ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ രാ​ഷ്ട്ര ശു​ചി​ത്വ​യ​ജ്ഞ പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ത്തു​ന്ന തൊ​ഴി​ലി​ലൂ​ടെ സ​ന്പൂ​ർ​ണ ശു​ചി​ത്വം പ​ദ്ധ​തി​യു​ടെ ദ്വൈ​വാ​രാ​ച​ര​ണം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ത്തി.
പാ​ല​ക്കാ​ട് പീ​പ്പി​ൾ​സ് സ​ർ​വീ​സ് സൊ​സൈ​റ്റി​യു​ടെ ത​ണ​ലി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന ജ​ൻ​ശി​ക്ഷ​ൻ സ​ൻ​സ്ഥാ​ൻ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ജൂ​ലൈ 16 മു​ത​ൽ 31 വ​രെ ന​ട​ത്തു​ന്ന പ്ര​ത്യേ​ക പ​ദ്ധ​തി പാ​സ്റ്റ​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​ജോ​മീ​സ് കൊ​ട​ക​ശേ​രി​ൽ നി​ർ​വ​ഹി​ച്ചു. ജ​ഐ​സ്എ​സ് പാ​ല​ക്കാ​ട് ഡ​യ​റ​ക്ട​ർ സി​ജു മാ​ത്യു അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ എ​ച്ച്ആ​ർ​ഡി​സി പ്രി​ൻ​സി​പ്പ​ൽ പ്ര​സാ​ദ് പ്ര​സം​ഗി​ച്ചു.
ജോ​യ് അ​റ​യ്ക്ക​ൽ, വൈ​ശാ​ഖ്, ജെ​ൻ​സ​ണ്‍, ലൂ​യീ​സ് ജോ​ർ​ജ്, സു​ഹാ​സി​നി എ​ന്നി​വ​ർ നേ​തൃ​ത്വം ന​ല്കി. ശു​ചി​ത്വ​ദി​ന പ്ര​തി​ജ്ഞ​യും ചൊ​ല്ലി. ആ​രോ​ഗ്യ-​ശു​ചി​ത്വ ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ൾ, റാ​ലി​ക​ൾ, മ​ത്സ​ര​ങ്ങ​ൾ, തെ​രു​വു​നാ​ട​ക​ങ്ങ​ൾ, മാ​ലി​ന്യ നി​ർ​മാ​ർ​ജ​ന പ​രി​പാ​ടി​ക​ൾ എ​ന്നി​വ വ​രും​ദി​വ​സ​ങ്ങ​ളി​ൽ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സം​ഘ​ടി​പ്പി​ക്കും. 31ന് ​ജി​ല്ലാ​ത​ല സ​മാ​പ​ന സ​മ്മേ​ള​ന​വു​മു​ണ്ടാ​കും.