പെ​ട്രോ​ൾ വി​ല​വ​ർ​ധ​ന: ജി​ല്ല​യി​ൽ കെഎ​സ്ആ​ർ​ടി​സി​ യ്ക്ക് ദി​ന​വും അന്പതിനായിരം രൂ​പ അ​ധി​ക ചെ​ല​വ്
Tuesday, July 16, 2019 12:47 AM IST
പാ​ല​ക്കാ​ട്: പ്ര​തി​സ​ന്ധി​യി​ൽ ന​ട്ടം തി​രി​യു​ന്ന കെഎസ്ആ​ർ​ടി​സി​ക്ക് ഇ​രു​ട്ട​ടി​യാ​യി ഇ​ന്ധ​ന​വി​ല. വി​ല കൂ​ടി​യ​തി​നു ശേ​ഷം കെ എ​സ്ആ​ർ​ടി സി​ക്ക് ജി​ല്ല​യി​ൽ നാ​ലു ഡി​പ്പോ​ക​ളി​ലാ​യി പ്ര​തി​ദി​നം 50,000 രൂ​പ​യാ​ണ് അ​ധി​ക​ചെ​ല​വ്. പാ​ല​ക്കാ​ട് ഡി​പ്പോ​യി​ൽ മാ​ത്രം 25,000 രൂ​പ​യാ​ണ് അ​ധി​ക​ചെ​ല​വ്. ദി​വ​സേ​ന 12000 ലി​റ്റ​ർ ഡീ​സ​ലാ​ണ് പാ​ല​ക്കാ​ട് ഡി​പ്പോ​യി​ലേ​ക്ക് എ​ത്തു​ന്ന​ത്. 2.42 രൂ​പ​യാ​ണ് ഡീ​സ​ലി​ന് കെ.​എ​സ്.​ആ​ർ.​ടി. സി​ക്ക് കൂ​ട്ടി​യി​രി​ക്കു​ന്ന​ത്. നി​ല​വി​ൽ ഇ​ന്ധ​ന​ക്ഷാ​മം ഇ​ല്ലെ​ങ്കി​ലും അ​മി​ത ചെ​ല​വ് പ്ര​തി​മാ​സ​ത്തി​ൽ വ​ലി​യ തു​ക​യാ​കു​ന്ന​ത് ശ​ന്പ​ളം ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​കു​മെ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു. എം ​പാ​ന​ൽ ക​ണ്ട​ക്ട​ർ​മാ​രെ​യും ഡ്രൈ​വ​ർ​മാ​രെ​യും പി​രി​ച്ചു വി​ട്ട​തി​നെ തു​ട​ർ​ന്നു​ള്ള പ്ര​തി​സ​ന്ധി ത​ര​ണം ചെ​യ്തു​വ​രു​ന്ന​തി​ന് പു​റ​മെ​യാ​ണ് ഇ​ന്ധ​ന​വി​ല​ക്ക​യ​റ്റം. തി​ര​ക്കു​ള്ള റൂ​ട്ടു​ക​ളി​ലേ​ക്ക് അ​ധി​ക സ​ർ​വീ​സു​ക​ൾ പു​ന:​സ്ഥാ​പി​ച്ച് വ​രു​മാ​നം കൂ​ട്ടി​യാ​ൽ മാ​ത്ര​മേ അ​മി​ത ചെ​ല​വ് മ​റി​ക​ട​ക്കാ​ൻ സാ​ധി​ക്കു​ക​യു​ള്ളൂ എ​ന്ന് ജീ​വ​ന​ക്കാ​ർ പ​റ​ഞ്ഞു.
സു​പ്രീ​കോ​ട​തി ഉ​ത്ത​ര​വി​നെ തു​ട​ർ​ന്ന് ക​ഐ​സ്ആ​ർ​ടി​സി ജി​ല്ല​യി​ൽ പി​രി​ച്ചു​വി​ട്ട 80 ഡ്രൈ​വ​ർ​മാ​രി​ൽ 75 പേ​ർ​ക്ക് താ​ത്കാ​ലി​ക നി​യ​മ​നം ല​ഭി​ച്ചു. ഇ​വ​രെ ദി​വ​സ വേ​ത​ന അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് വി​വി​ധ ഡി​പ്പോ​ക​ളി​ൽ നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. ഇ​തോ​ടെ മു​ട​ങ്ങി​യ സ​ർ​വ്വീ​സു​ക​ളെ​ല്ലാം പു​ന:​സ്ഥാ​പി​ച്ചു. പാ​ല​ക്കാ​ട് 39, മ​ണ്ണാ​ർ​ക്കാ​ട് 22, ചി​റ്റൂ​ർ 13, വ​ട​ക്ക​ഞ്ചേ​രി 6 എ​ന്നി​ങ്ങ​നെ​യാ​ണ് പി​രി​ച്ചു വി​ട്ട​ത്. അ​മി​ത ചെ​ല​വ് നേ​രി​ടു​ന്നു​ണ്ടെ​ങ്കി​ലും ഇ​ന്ധ​ന​ത്തി​ന് നി​ല​വി​ൽ ക്ഷാ​മ​മി​ല്ല. പ​ക്ഷേ ജീ​വ​ന​ക്കാ​ർ​ക്ക് ശ​ന്പ​ളം ന​ൽ​കു​ന്ന​തു ത​ന്നെ പ്ര​തി​സ​ന്ധി​യി​ലാ​ണ്. ഇ​തോ​ടൊ​പ്പം അ​മി​ത ഇ​ന്ധ​ന​ചെ​ല​വ് താ​ങ്ങാ​ൻ ക​ഴി​യി​ല്ലെ​ന്ന് ജി​ല്ലാ എ.​ടി.​ഒ, ടി.​എ ഉ​ബൈ​ദ് അ​റി​യി​ച്ചു.