കർഷകനെ അനുമോദിച്ചു
Tuesday, July 16, 2019 12:45 AM IST
വ​ട​ക്ക​ഞ്ചേ​രി: എ​ള​വ​ന്പാ​ടം മാ​തൃ​കാ റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘ​ത്തി​ന്‍റെ സ്ഥാ​പ​കാം​ഗ​വും സം​ഘ​ത്തി​ലെ ഏ​റ്റ​വും പ്രാ​യം​കൂ​ടി​യ അം​ഗ​വു​മാ​യ 94 വ​യ​സു​ള്ള മ​റ്റ​പ്പ​ള്ളി​ൽ ജോ​സ​ഫി​നെ അ​നു​മോ​ദി​ച്ചു. ക​ഴി​ഞ്ഞ​ദി​വ​സം സം​ഘം ഹാ​ളി​ൽ ന​ട​ന്ന യോ​ഗ​ത്തി​ൽ റ​ബ​ർ ബോ​ർ​ഡ് ഡെ​പ്യൂ​ട്ടി റ​ബ​ർ പ്രൊ​ഡ​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ ശ്രീ​കാ​ന്ത​ൻ, ജോ​സ​ഫേ​ട്ട​നെ മൊ​മെ​ന്േ‍​റാ ന​ല്കി​യാ​ണ് ആ​ദ​രി​ച്ച​ത്. സം​ഘം പ്ര​സി​ഡ​ന്‍റ് പി.​വി.​ബാ​ബു പൊ​ന്നാ​ട അ​ണി​യി​ച്ച് അ​നു​മോ​ദി​ച്ചു.
കോ​ട്ട​യം മാ​ൻ​വ​ട്ട​ത്തു​നി​ന്നും1980-​ൽ ചി​റ്റ​ടി​യി​ൽ വ​ന്ന ജോ​സ​ഫേ​ട്ട​ൻ 1989-ൽ ​എ​ള​വ​ന്പാ​ടം റ​ബ​ർ ഉ​ത്പാ​ദ​ക​സം​ഘം രൂ​പീ​ക​രി​ക്കു​ന്പോ​ൾ അ​തി​ലെ പ്ര​ധാ​ന ക​ണ്ണി​യാ​യി​രു​ന്നു. സം​ഘ​ത്തി​ന്‍റെ വ​ള​ർ​ച്ച​യ്ക്കു ജോ​സ​ഫേ​ട്ട​ൻ ചെ​യ്ത സേ​വ​ന​ങ്ങ​ൾ കൂ​ടി പ​രി​ഗ​ണി​ച്ചാ​യി​രു​ന്നു ആ​ദ​രം. ഭാ​ര്യ ഏ​ലി​ക്കു​ട്ടി​യു​ടെ ത​റ​വാ​ടാ​യ പാ​ല​ക​ണ്ട​ത്തി​ൽ​വീ​ട്ടി​ൽ നി​ന്നും കാ​ള​വ​ണ്ടി​യി​ൽ നാ​ട​ൻ റ​ബ​ർ​തൈ കൊ​ണ്ടു​വ​ന്നാ​ണ് മാ​ൻ​വെ​ട്ട​ത്ത് റ​ബ​ർ​കൃ​ഷി​ക്ക് തു​ട​ക്കം​കു​റി​ച്ച​തെ​ന്ന കൃ​ഷി​ച​രി​ത്ര​വും ജോ​സ​ഫേ​ട്ട​നു​ണ്ട്. അ​ഞ്ച് ആ​ണും മൂ​ന്നു പെ​ണ്ണു​മാ​യി എ​ട്ടു​മ​ക്ക​ളാ​ണ് ഇ​വ​ർ​ക്ക്.