സെ​പ്റ്റി​ക് ടാ​ങ്ക് മ​ര​ണം ഉ​ണ്ടാ​ക​രു​തെ​ന്ന് ക​ള​ക്ട​ർ
Thursday, July 11, 2019 11:04 PM IST
കോ​യ​ന്പ​ത്തൂ​ർ: ജി​ല്ല​യി​ൽ ഇ​നി​മേ​ൽ സെ​പ്റ്റി​ക് ടാ​ങ്ക് മൂ​ല​മു​ള്ള മ​ര​ണ​ങ്ങ​ൾ ഉ​ണ്ടാ​ക​രു​തെ​ന്ന് ക​ള​ക്ട​ർ രാ​ജാ​മ​ണി.
വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഓ​ഫീ​സ​ർ​മാ​ർ​ക്കാ​യി സം​ഘ​ടി​പ്പി​ച്ച യോ​ഗ​ത്തി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. സെ​പ്റ്റി​ക് ടാ​ങ്ക് മ​ര​ണം ന​ട​ക്കു​ന്ന​തി​നു​ള്ള സാ​ഹ​ച​ര്യം ക​ണ്ടെ​ത്തി അ​തൊ​ഴി​വാ​ക്കു​ന്ന​തി​നു ന​ട​പ​ടി​യെ​ടു​ക്ക​ണം.
മ​നു​ഷ്യ​വി​സ​ർ​ജ്യ​ങ്ങ​ൾ മ​നു​ഷ്യ​രെ​ക്കൊ​ണ്ട് നീ​ക്കം ചെ​യ്യി​ക്ക​രു​തെ​ന്ന നി​യ​മം അ​ധി​കൃ​ത​ർ ന​ട​പ്പി​ലാ​ക്കാ​ൻ ശ്ര​മി​ക്ക​ണം. ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളെ​യും മ​നു​ഷ്യ​രാ​യി​ക​ണ്ട് പെ​രു​മാ​റ​ണം. ഇ​വ​ർ​ക്കാ​യി സ​ർ​ക്കാ​രി​ന്‍റെ ക്ഷേ​മ​പ​ദ്ധ​തി​ക​ളു​ണ്ട്. അ​തെ​ല്ലാം അ​വ​രി​ലേ​ക്ക് എ​ത്തി​ക്കാ​നും ശ്ര​മി​ക്ക​ണം.
കൂ​ടാ​തെ അ​വ​ർ​ക്കാ​യി മെ​ഡി​ക്ക​ൽ ക്യാ​ന്പു​ക​ളും ന​ട​ത്ത​ണം. തി​രി​ച്ച​റി​യ​ൽ കാ​ർ​ഡു​ക​ൾ ഇ​ല്ലാ​ത്ത​വ​ർ​ക്ക് എ​ത്ര​യും​വേ​ഗം ന​ല്കു​ക​യും പ്ര​ശ്ന​ങ്ങ​ളും പ​രാ​തി​ക​ളും ക​ണ്ട​റി​ഞ്ഞ് പ​രി​ഹ​രി​ക്കാ​ൻ ശ്ര​മി​ക്ക​ണ​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.ഡെ​പ്യൂ​ട്ടി ക​മ്മീ​ഷ​ണ​ർ ബാ​ലാ​ജി ശ​ര​വ​ണ​ൻ, എ​സ്പി സു​ജി​ത് കു​മാ​ർ, ആ​ർ​ടി​ഒ സു​രേ​ഷ് തു​ട​ങ്ങി വി​വി​ധ വ​കു​പ്പു​മേ​ധാ​വി​ക​ൾ പ​ങ്കെ​ടു​ത്തു.