ത​രി​ശു​മോ​ഹ​ന​നും ക​ർ​ഷ​ക സു​ഹൃ​ത്തു​ക്ക​ളും കാ​ല​വ​ർ​ഷ ചാ​ഞ്ചാ​ട്ട​ത്തി​ൽ ആ​ശ​ങ്ക​യി​ൽ
Thursday, July 11, 2019 11:02 PM IST
വ​ട​ക്ക​ഞ്ചേ​രി: ത​രി​ശു​ഭൂ​മി​യി​ൽ പൊ​ന്നു​വി​ള​യി​ക്കു​ന്ന ത​രി​ശു മോ​ഹ​ന​നും ക​ർ​ഷ​ക സു​ഹൃ​ത്തു​ക്ക​ളും കാ​ല​വ​ർ​ഷ​ത്തി​ന്‍റെ ചാ​ഞ്ചാ​ട്ട​ത്തി​ൽ ധ​ർ​മ​സ​ങ്ക​ട​ത്തി​ൽ. മ​ഴ​ക്കു​റ​വ് ഈ ​ക​ർ​ഷ​ക​കൂ​ട്ടാ​യ്മ​യി​ലെ അം​ഗ​ങ്ങ​ളെ കു​റ​ച്ചൊ​ന്നു​മ​ല്ല വി​ഷ​മി​പ്പി​ക്കു​ന്ന​ത്. വെ​ള്ള​മി​ല്ലാ​തെ ക​ള​പെ​രു​കി​യ​തും ഞാ​റു​പ​റി​ച്ചു ന​ടാ​ൻ വൈ​കി​യ​തും ഇ​വ​രു​ടെ ക​ണ​ക്കു​കൂ​ട്ട​ലു​ക​ൾ തെ​റ്റി​ച്ചു. ഇ​നി​യു​ള്ള ന​ഷ്ട​വും ലാ​ഭ​വു​മെ​ല്ലാം വി​ധി​ക്കു വി​ടു​ക​യാ​ണ് ഇ​വ​ർ.

വ​ള്ളി​യോ​ട്, മം​ഗ​ലം പ്ര​ദേ​ശ​ത്തെ സ്ത്രീ​ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​രു​പ​തു​പേ​ർ ചേ​ർ​ന്ന​താ​ണ് ഈ ​ക​ർ​ഷ കൂ​ട്ടാ​യ്മ. കൃ​ഷി ചെ​യ്യാ​തെ ത​രി​ശി​ട്ടി​ട്ടു​ള്ള ഭൂ​മി​യെ​ല്ലാം ക​ണ്ടെ​ത്തി വി​ള​യി​റ​ക്കു​ക​യാ​ണ് ഈ ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ ചെ​യ്യു​ന്ന​ത്.

ഇ​ക്കു​റി 65 ഏ​ക്ക​ർ സ്ഥ​ല​മാ​ണ് ഏ​ക്ക​റി​ന് 20,000 രൂ​പ നി​ര​ക്കി​ൽ പാ​ട്ട​ത്തി​നെ​ടു​ത്ത് നെ​ൽ​കൃ​ഷി ചെ​യ്തി​ട്ടു​ള്ള​ത്. ര​ണ്ടു പ​തി​റ്റാ​ണ്ടു​കാ​ല​മാ​യി ത​രി​ശു​ഭൂ​മി​യി​ൽ നെ​ൽ​കൃ​ഷി ചെ​യ്ത് നൂ​റു​മേ​നി വി​ള​യി​ക്കു​ന്ന ത​രി​ശ് മോ​ഹ​ന​ൻ എ​ന്ന​റി​യ​പ്പെ​ടു​ന്ന മം​ഗ​ലം ക​ണ്യാ​ർ​കു​ന്ന​ത്ത് മോ​ഹ​ന​നാ​ണ് ടീം ​ലീ​ഡ​ർ.

കൃ​ഷി​വ​കു​പ്പി​ൽ​നി​ന്നും റി​ട്ട​യ​ർ ചെ​യ്ത കൃ​ഷി അ​സി​സ്റ്റ​ന്‍റും ക​ർ​ഷ​ക​നു​മാ​യ ജോ​ണ്‍​സ​ണ്‍, സു​ന്ദ​ര​ൻ, പ്രി​യ, മ​നു, ശി​വ​ൻ, സ​ര​സ്വ​തി, പ​ഞ്ചാ​യ​ത്ത് മു​ൻ മെം​ബ​ർ സേ​തു, മി​ക​ച്ച ക​ർ​ഷ​ക​നു​ള്ള അ​വാ​ർ​ഡ് നേ​ടി​യി​ട്ടു​ള്ള മീ​നാ​ക്ഷി തു​ട​ങ്ങി​യ​വ​രാ​ണ് കൂ​ട്ടാ​യ്മ​യി​ലെ മ​റ്റം​ഗ​ങ്ങ​ൾ. മം​ഗ​ലം, വ​ള്ളി​യോ​ട്, മു​ട​പ്പ​ല്ലൂ​ർ, തെ​ക്കേ​ത്ത​റ, വ​ട​ക്കേ​ത്ത​റ, മാ​ണി​ക്യ​പാ​ടം, മി​ച്ചാ​രം​കോ​ട് തു​ട​ങ്ങി​യ പ്ര​ദേ​ശ​ത്തെ ത​രി​ശു​ഭൂ​മി​ക​ളാ​ണ് ഇ​വ​ർ പാ​ട്ട​ത്തി​ന് എ​ടു​ത്തി​ട്ടു​ള്ള​ത്.നെ​ൽ​കൃ​ഷി​യെ മ​ക്ക​ളോ​ടു തു​ല്യം സ്നേ​ഹി​ക്കു​ന്ന അ​പൂ​ർ​വം ക​ർ​ഷ​ക​രി​ൽ ഒ​രാ​ളാ​ണ് ക​ണ്യാ​ർ​കു​ന്ന​ത്ത് മോ​ഹ​ന​ൻ. ചെ​ത്തു​തൊ​ഴി​ലാ​ളി​യാ​യി ജീ​വി​തം തു​ട​ങ്ങി​യ മോ​ഹ​ന​ൻ പി​ന്നീ​ട് ഡ്രൈ​വിം​ഗ് പ​ഠി​ച്ച് ട്രാ​ക്ട​ർ മോ​ഹ​ന​നാ​യി. കു​റേ വ​ർ​ഷ​ങ്ങ​ൾ ട്രാ​ക്ട​ർ ഓ​ടി​ച്ചു. പി​ന്നീ​ടാ​ണ് സ്വ​ന്ത​മാ​യി കൃ​ഷി ചെ​യ്യ​ണ​മെ​ന്ന ആ​ഗ്ര​ഹം വ​ന്ന​ത്.

മം​ഗ​ല​ത്ത് ര​ണ്ടേ​ക്ക​ർ ത​രി​ശു​ഭൂ​മി​യി​ൽ കൃ​ഷി ചെ​യ്താ​യി​രു​ന്നു തു​ട​ക്കം. ആ​ദ്യ​സം​രം​ഭം ത​ന്നെ വി​ജ​യി​ച്ച​തോ​ടെ പി​ന്നെ നെ​ൽ​കൃ​ഷി​യി​ലാ​യി ശ്ര​ദ്ധ​മു​ഴു​വ​ൻ. ഒ​രു വി​ള​യി​ൽ ന​ഷ്ടം​വ​ന്നാ​ലും അ​ടു​ത്ത വി​ള​വോ​ടെ ന​ഷ്ടം ലാ​ഭ​മാ​ക്കി മാ​റ്റി കൃ​ഷി​യി​ൽ മോ​ഹ​ന​ൻ മു​ന്നേ​റി. മോ​ഹ​ന​ന്‍റെ കൃ​ഷി​മി​ക​വി​ൽ ആ​കൃ​ഷ്ട​രാ​യാ​ണ് കൂ​ട്ടാ​യ്മ​യും ശ​ക്തി​പ്പെ​ട്ട​ത്.മ​ഴ​യു​ടെ മെ​ല്ല​പ്പോ​ക്ക് വ​രും​മാ​സ​ങ്ങ​ളി​ൽ കാ​ർ​ഷി​ക​മേ​ഖ​ല​യ്ക്ക് ക​ന​ത്ത തി​രി​ച്ച​ടി​യാ​കു​മെ​ന്ന് ഈ ​ക​ർ​ഷ​ക പ്ര​മു​ഖ​ർ മു​ന്ന​റി​യി​പ്പു​ന​ല്കു​ന്നു. ഇ​പ്പോ​ൾ ത​ന്നെ മോ​ട്ടോ​ർ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​ന്പു​ചെ​യ്താ​ണ് നെ​ൽ​കൃ​ഷി​ക്ക് വെ​ള്ളം ക​ണ്ടെ​ത്തു​ന്ന​ത്.

മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ മു​പ്പ​തു​ദി​വ​സ​ത്തി​നു​ള്ളി​ൽ പ​റി​ച്ചു​ന​ടേ​ണ്ട ഞാ​റ് മൂ​പ്പു​കൂ​ടി അ​ന്പ​തു​ദി​വ​സ​മാ​യി​ട്ടാ​ണ് പ​റി​ച്ചു​ന​ടു​ന്ന​ത്. ഇ​ത് വി​ള​വി​നെ കാ​ര്യ​മാ​യി ബാ​ധി​ക്കും. ക​ള​പ​റി​ച്ച് ന​ട്ടെ​ല്ലൊ​ടി​യു​ന്ന സ്ഥി​തി​യാ​ണ്. വെ​ള്ള കു​റ​വി​ൽ വ​ളം​ചേ​ർ​ക്ക​ലും യ​ഥാ​സ​മ​യം ന​ട​ന്നി​ട്ടി​ല്ലെ​ന്ന് ക​ർ​ഷ​ക​ർ പ​റ​യു​ന്നു. നെ​ൽ​കൃ​ഷി ചെ​യ്ത വ​ര​ന്പു​ക​ളി​ലെ​ല്ലാം പ​ച്ച​ക്ക​റി കൃ​ഷി​യും ചെ​യ്തി​ട്ടു​ണ്ട്.

കാ​ല​വ​ർ​ഷം ച​തി​ച്ചാ​ലും കീ​ട​ബാ​ധ കൂ​ടി​യാ​ലും ക​ള​നി​റ​ഞ്ഞാ​ലും ഈ ​ക​ർ​ഷ​ക കൂ​ട്ടാ​യ്മ കൃ​ഷി​യി​ൽ​നി​ന്നും പി​റ​കോ​ട്ടി​ല്ല. വ​രും​ദി​വ​സ​ങ്ങ​ളി​ൽ മ​ഴ പെ​യ്യു​മെ​ന്നു ത​ന്നെ​യാ​ണ് ഇ​വ​രു​ടെ പ്ര​തീ​ക്ഷ. ചി​ല വി​ള​വെ​ടു​പ്പു​ക​ളി​ൽ ന​ഷ്ട​മു​ണ്ടാ​യാ​ലും അ​ത് അ​ടു​ത്ത വി​ള​വെ​ടു​പ്പി​ൽ കൂ​ട്ടി​മു​ട്ടി​ക്കാ​നാ​കു​മെ​ന്ന അ​നു​ഭ​വ​പാ​ഠ​മാ​ണ് ഈ ​ക​ർ​ഷ​ക​രെ നെ​ൽ​കൃ​ഷി​യെ ഇ​ത്ര​യേ​റെ സ്നേ​ഹി​ക്കാ​ൻ പ്രേ​രി​പ്പി​ക്കു​ന്ന​ത്.