മഴയില്ലാതെ കിഴക്കൻമേഖല: കു​ടി​വെ​ള്ള​മി​ല്ലാ​തെ ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ ദുരിതത്തിൽ
Tuesday, June 25, 2019 1:22 AM IST
ചി​റ്റൂ​ർ: ജൂ​ണ്‍​മാ​സം തു​ട​ങ്ങി മൂ​ന്നാ​ഴ്ച പി​ന്നി​ട്ടി​ട്ടും മ​ഴ ല​ഭി​ക്കാ​ത്ത​തി​നാ​ൽ ഇ​രു​ന്നൂ​റോ​ളം കു​ടും​ബ​ങ്ങ​ൾ കു​ടി​വെ​ള്ള​മി​ല്ലാ​തെ ദു​രി​ത​ത്തി​ൽ. പു​ത്ത​ൻ​ച​ള്ള, കാ​ളി​മാ​ൻ​ച​ള്ള, പ​ന​ങ്കാ​ട് എ​ന്നീ സ്ഥ​ല​ങ്ങ​ൾ ഉ​ൾ​പ്പെ​ട്ട പെ​രു​മാ​ട്ടി പ​ഞ്ചാ​യ​ത്തി​ലാ​ണ് കു​ടി​വെ​ള്ളം ല​ഭി​ക്കാ​തെ ജ​ന​ങ്ങ​ൾ വ​ല​യു​ന്ന​ത്. ര​ണ്ടു​വ​ർ​ഷം മു​ന്പു​വ​രെ ഇ​വി​ട​ങ്ങ​ളി​ൽ ലോ​റി​വെ​ള്ളം ന​ല്കി​യി​രു​ന്നു.
പി​ന്നീ​ട് കു​ന്നം​ങ്കാ​ട്ടു​പ​തി ജ​ല​സം​ഭ​ര​ണി​യി​ൽ​നി​ന്നും പൈ​പ്പു​ക​ൾ സ്ഥാ​പി​ച്ച് ജ​ല​വി​ത​ര​ണം ന​ട​ത്തു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ ക​ഴി​ഞ്ഞ ഒ​രു​മാ​സ​ത്തി​ല​ധി​ക​മാ​യി ടാ​പ്പു​ക​ളി​ൽ വെ​ള്ളം എ​ത്താ​റി​ല്ല. പ​ന്പ് ഹൗ​സി​ലെ മോ​ട്ടോ​ർ ത​ക​രാ​റി​ലാ​യ​താ​ണ് കാ​ര​ണ​മെ​ന്നാ​ണ് അ​ധി​കൃ​ത​ർ പ​റ​യു​ന്ന​ത്. പ​ക​രം മോ​ട്ടോ​ർ സ്ഥാ​പി​ച്ച​തും ത​ക​രാ​റി​ലാ​യി.
മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ലി​ൽ​നി​ന്നും അ​ടു​ക്ക​ൻ​ച​ള്ള ബ്രാ​ഞ്ചു​ക​നാ​ലി​ൽ വെ​ള്ളം എ​ത്തി​യി​രു​ന്ന​പ്പോ​ൾ പ്ര​ദേ​ശ​ത്തെ വീ​ട്ടു​കി​ണ​റു​ക​ളി​ൽ ജ​ല​നി​ര​പ്പ് കൂ​ടാ​റു​ണ്ട്. എ​ന്നാ​ൽ ഇ​ട​തു​ക​നാ​ൽ ഷ​ട്ട​റി​ന്‍റെ മ​ര​പ്പ​ല​ക​ക​ൾ ന​ശി​ച്ച​തി​നാ​ൽ വെ​ള്ളം ബ്രാ​ഞ്ച് ക​നാ​ലി​ൽ എ​ത്തു​ന്നി​ല്ല. 1972 ലാ​ണ് മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ൽ നി​ർ​മി​ച്ച​ത്.
എ​ന്നാ​ൽ അ​തി​നു​ശേ​ഷം ക​നാ​ലി​ൽ കാ​ര്യ​മാ​യ സം​ര​ക്ഷ​ണ​ജോ​ലി​ക​ളൊ​ന്നും ന​ട​ന്നി​ല്ല. പ്ര​ധാ​ന ക​നാ​ലി​ന്‍റെ മ​ര​ഷ​ട്ട​ർ കാ​ല​പ്പ​ഴ​ക്ക​ത്തി​ൽ ദു​ർ​ബ​ല​മാ​യി ത​ക​ർ​ന്നു​തു​ട​ങ്ങി. ഇ​തു​മൂ​ലം കൃ​ഷി ആ​വ​ശ്യ​ത്തി​നും വെ​ള്ളം ല​ഭി​ക്കു​ന്നി​ല്ല.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ എ​ത്ര​യും​വേ​ഗം ഏ​ഴാം​വാ​ർ​ഡി​ൽ ജ​ല​ക്ഷാ​മം നേ​രി​ടു​ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ ലോ​റി​വെ​ള്ളം എ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.