വാ​യ​നാ​ധി​ഷ്ഠി​ത ചി​ത്ര​ര​ച​നാ മ​ത്സ​രം: വി​ജ​യി​ക​ൾ
Tuesday, June 25, 2019 1:22 AM IST
പാലക്കാട്: പി.​എ​ൻ പ​ണി​ക്ക​ർ അ​നു​സ്മ​ര​ണാ​ർ​ത്ഥ​മു​ള്ള വാ​യ​ന​പ​ക്ഷാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ജൂ​ണ്‍ 22ന് ​പാ​ല​ക്കാ​ട് ജി​ല്ലാ ഇ​ൻ​ഫ​ർ​മേ​ഷ​ൻ ഓ​ഫീ​സ് ബി.​ഇ.​എം എ​ച്ച്.​എ​സ്.​എ​സ്സി​ൽ സം​ഘ​ടി​പ്പി​ച്ച ’വാ​യ​ന വ​ര​യ്ക്കു​ന്നു’ വാ​യ​നാ​ധി​ഷ്ഠി​ത ചി​ത്ര​ര​ച​നാ മ​ത്സ​ര വി​ജ​യി​ക​ളെ പ്ര​ഖ്യാ​പി​ച്ചു.
സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് ഹൈ​സ്കൂ​ൾ, യു.​പി ത​ലം വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യാ​ണ് മ​ത്സ​രം ന​ട​ത്തി​യ​ത്.ഹൈ​സ്കൂ​ൾ വി​ഭാ​ഗ​ത്തി​ൽ കാ​ണി​ക്ക​മാ​താ കോ​ണ്‍​വെ​ന്‍റ് ഇം​ഗ്ലീ​ഷ് മീ​ഡി​യം ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ ഹൃ​ദ്യ കൃ​ഷ്ണ​ൻ ഒ​ന്നാം സ്ഥാ​നം നേ​ടി. വാ​ണി​യം​ക്കു​ളം ടി.​ആ​ർ.​കെ.​എ​ച്ച്.​എ​സ്.​എ​സ്സി​ലെ കെ. ​അ​തു​ൽ കൃ​ഷ്ണ ര​ണ്ടാം സ്ഥാ​ന​വും നെന്മാ​റ ജി.​എ​ച്ച്.​എ​സ്.​എ​സ്സി​ലെ സി ​അ​ഭി​ന​വ് മൂ​ന്നാം സ്ഥാ​ന​വും കൈ​വ​രി​ച്ചു.
യു.​പി വി​ഭാ​ഗ​ത്തി​ൽ പ​ഴ​യ ല​ക്കി​ടി ജി.​എ​സ്.​ബി.​എ​സി​ലെ ഹി​ബാ ഫാ​ത്തി​മ ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. ചി​റ്റൂ​ർ വി.​എം.​സി.​എ​ച്ച്.​എ​സ്.​എ​സ്സി​ലെ സ​ബ്രി​ൻ സ​ബീ​റും ത​ച്ച​ന്പാ​റ ഡി.​ബി.​എ​ച്ച്.​എ​സ്,എ​സ്സി​ലെ ഒ.​പി ന​ദീം മാ​ലി​കും യ​ഥാ​ക്ര​മം ര​ണ്ടും മൂ​ന്നും സ്ഥാ​നം നേ​ടി.
ഹൈ​സ്കൂ​ൾ ത​ല​ത്തി​ൽ ഒ​ന്നും ര​ണ്ടും മൂ​ന്നും സ്ഥാ​ന​ക്കാ​ർ​ക്ക് യ​ഥാ​ക്ര​മം 1500, 750, 375 രൂ​പ​യും യു.​പി ത​ല​ത്തി​ൽ 1000, 500, 250 എ​ന്നി​ങ്ങ​നെ​യും ക്യാ​ഷ് അ​വാ​ർ​ഡു​ക​ളാ​ണ് സ​മ്മാ​ന​മാ​യി ല​ഭി​ക്കു​ക.