മഴയില്ല; ഒ​ന്നാം​വി​ള ന​ട​ത്താ​നാ​കാ​തെ ക​ർ​ഷ​ക​ർ
Sunday, June 23, 2019 11:05 PM IST
പു​തു​ന​ഗ​രം: ജൂ​ണ്‍​മാ​സം മൂ​ന്നാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും മ​ഴ​യി​ല്ലാ​ത്ത​തി​നാ​ൽ മൂ​ല​ത്ത​റ ഇ​ട​തു​ക​നാ​ലി​ന്‍റെ വാ​ല​റ്റ പ്ര​ദേ​ശ​ങ്ങ​ളി​ൽ ഒ​ന്നാം​വി​ള ന​ട​ത്താ​നാ​കാ​തെ ക​ർ​ഷ​ക​ർ ആ​ശ​ങ്ക​യി​ൽ. പു​തു​ന​ഗ​രം, പെ​രു​വെ​ന്പ്, കൊ​ടു​വാ​യൂ​ർ, പ​ല്ല​ശ​ന പ​ഞ്ചാ​യ​ത്തു​ക​ളി​ലാ​ണ് മി​ക്ക​യി​ട​ത്തും വെ​ള്ള​ക്ഷാ​മം നേ​രി​ടു​ന്ന​ത്. ഇ​ട​തു​ക​നാ​ൽ വ​ഴി ല​ഭി​ച്ചി​രു​ന്ന കാ​ർ​ഷി​ക​ജ​ല​വും ഇ​ത്ത​വ​ണ എ​ത്തി​യി​ട്ടി​ല്ല.
ഇ​ക്ക​ഴി​ഞ്ഞ പ​ത്തി​ന് ഇ​ട​തു​ക​നാ​ലി​ൽ വെ​ള്ളം​വി​ട്ടെ​ങ്കി​ലും പ​ട്ട​ഞ്ചേ​രി പ​ഞ്ചാ​യ​ത്തി​ൽ മാ​ത്ര​മേ എ​ത്തി​യു​ള്ളൂ. പി​ന്നീ​ട് ജ​ല​വി​ത​ര​ണം നി​ർ​ത്തി​വ​യ്ക്കു​ക​യും ചെ​യ്തു. പെ​രു​വെ​ന്പ്, തേ​ങ്കു​റി​ശി, മു​രി​ങ്ങ​മ​ല, ത​ത്ത​മം​ഗ​ലം, കൊ​ടു​വാ​യൂ​ർ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വെ​ള്ള​മെ​ത്തി​യി​ല്ല.
ഇ​തു​മൂ​ലം ഞാ​റ്റ​ടി പ​റി​ച്ചു​ന​ടാ​ൻ ക​ഴി​യാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. നാ​ലു​മാ​സം മൂ​പ്പു​ള്ള ജ്യോ​തി​വി​ത്താ​ണ് ക​ർ​ഷ​ക​ർ ഉ​പ​യോ​ഗി​ച്ചി​രി​ക്കു​ന്ന​ത്. ക​നാ​ൽ വെ​ള്ള​മോ മ​ഴ​യോ ല​ഭി​ച്ചി​ല്ലെ​ങ്കി​ൽ നെ​ൽ​കൃ​ഷി ത​ക​രാ​റി​ലാ​കു​മെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.
മി​ക്ക ക​ർ​ഷ​ക​രും ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ​നി​ന്നും മ​റ്റും വാ​യ്പ​യെ​ടു​ത്താ​ണ് കൃ​ഷി​യി​റ​ക്കി​യി​രി​ക്കു​ന്ന​ത്.