വിവാദ കാ​ർ​ട്ടൂ​ണ്‍ പു​ര​സ്കാ​രം പി​ൻ​വ​ലി​ക്ക​ണം: ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ഫൊ​റോ​ന സമിതി
Sunday, June 23, 2019 11:03 PM IST
പാ​ല​ക്കാ​ട്: വി​വാ​ദ​മാ​യ കാ​ർ​ട്ടൂ​ണ്‍ പു​ര​സ്കാ​രം പി​ൻ​വ​ലി​ക്ക​ണ​മെ​ന്ന് ക​ത്തോ​ലി​ക്കാ കോ​ണ്‍​ഗ്ര​സ് പാ​ല​ക്കാ​ട് ഫൊ​റോ​ന സ​മി​തി​യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു.
ച​ക്കാ​ന്ത​റ സെ​ന്‍റ് റാ​ഫേ​ൽ​സ് ക​ത്തീ​ഡ്ര​ലി​ൽ പ്ര​സി​ഡ​ന്‍റ്് സു​രേ​ഷ് വ​ട​ക്ക​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ന​ട​ത്തി​യ യോ​ഗം ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​ജീ​ജോ ചാ​ല​യ്ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു. ഫൊ​റോ​ന സെ​ക്ര​ട്ട​റി സു​നി​ൽ ജോ​സ​ഫ്, രൂ​പ​ത എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ജോ​സ് അ​ബ്രാ​ഹം എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ്് ജോ​സ് മേ​നാ​ച്ചേ​രി സ്വാ​ഗ​ത​വും ജോ​സ് മു​ക്ക​ട ന​ന്ദി​യും പ​റ​ഞ്ഞു.