ഷോ​ള​യൂ​രി​ൽ കാ​ട്ടാ​ന വീ​ട് ത​ക​ർ​ത്തു
Sunday, June 23, 2019 11:03 PM IST
അ​ഗ​ളി: ഷോ​ള​യൂ​രി​ൽ വീ​ണ്ടും കാ​ട്ടാ​ന​യാ​ക്ര​മ​ണം ഷോ​ള​യൂ​ർ ക​ത്താ​ള​ക്ക​ണ്ടി​യി​ലെ വി​ജ​യ ബ​ഞ്ച​മി​ന്‍റെ വീ​ടാ​ണ് ക​ഴി​ഞ്ഞ​രാ​ത്രി ത​ക​ർ​ത്ത​ത്. ഇ​ഷ്ടി​ക​യും ഓ​ടും ഉ​പ​യോ​ഗി​ച്ച് നി​ർ​മി​ച്ച വീ​ട് ഏ​താ​ണ്ട് പൂ​ർ​ണ​മാ​യും ത​ക​ർ​ന്നു. വീ​ട്ടു​കാ​ർ അ​ന്യ​വീ​ടു​ക​ളി​ൽ അ​ഭ​യം തേ​ടി​യി​രി​ക്കു​ക​യാ​ണി​പ്പോ​ൾ. വ്യാ​ഴാ​ഴ്ച രാ​ത്രി ഷോ​ള​യൂ​ർ മൂ​ല​ഗം​ഗ​ലി​ൽ ആ​ണ്ടി (25) കാ​ട്ടാ​ന​യാ​ക്ര​മ​ണ​ത്തി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ് ചി​കി​ത്സ തേ​ടി​യി​രു​ന്നു. സു​ഹൃ​ത്തി​നോ​ടൊ​പ്പം ബൈ​ക്കി​ൽ യാ​ത്ര ചെ​യ്യ​വെ കാ​ട്ടാ​ന​യു​ടെ മു​ന്പി​ൽ അ​ക​പ്പെ​ടു​ക​യാ​യി​രു​ന്നു.

ഏ​താ​നും ആ​ഴ്ച​ക​ൾ​ക്ക് മു​ന്പ് ഷോ​ള​യൂ​ർ ജം​ഗ്ഷ​നി​ൽ വ​യോ​ധി​ക​ൻ കാ​ട്ടാ​ന​യു​ടെ കു​ത്തേ​റ്റ് മ​ര​ണ​പ്പെ​ട്ടി​രു​ന്നു. വ​നം, ആ​ർ ആ​ർ ടി ​വി​ഭാ​ഗ​ക്കാ​ർ ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ഷോ​ള​യൂ​രി​ൽ ത​ന്പ​ടി​ച്ച് കാ​ട്ടാ​ന​ക​ളെ തു​ര​ത്താ​ൻ ശ്ര​മി​ച്ചെ​ങ്കി​ലും ഫ​ല​മു​ണ്ടാ​യി​ല്ല. നൂ​റോ​ളം ഉ​ദ്യോ​ഗ​സ്ഥ​ർ ഒ​രാ​ഴ്ച​യോ​ളം ഷോ​ള​യൂ​രി​ൽ ആ​ന​യോ​ടി​ക്ക​ൽ യ​ജ്ഞം ന​ട​ത്തി​യെ​ങ്കി​ലും ജ​ന​വാ​സ കേ​ന്ദ്ര​ത്തി​ൽ നി​ന്ന് ആ​ന​ക​ളെ അ​ക​റ്റാ​നാ​യി​ല്ല.

കൊ​ല​യാ​ളി​യാ​ന ഇ​പ്പോ​ഴും പ്ര​ദേ​ശ​ത്ത് ഭീ​തി​പ​ര​ത്തു​ക​യാ​ണ്. ശ​ല്യ​ക്കാ​ര​ൻ ആ​ന​യെ പ്ര​ദേ​ശ​ത്തു​നി​ന്ന് നീ​ക്കം ചെ​യ്യു​മെ​ന്നും ആ​വ​ശ്യ​മെ​ങ്കി​ൽ മ​യ​ക്കു​വെ​ടി ന​ൽ​കി ആ​ന​യെ കൊ​ണ്ടു​പോ​കാ​നു​ള്ള ന​ട​പ​ടി​ക​ളു​ണ്ടാ​ക്കു​മെ​ന്നു ജ​ന​ങ്ങ​ൾ​ക്ക് ഉ​റ​പ്പു​ന​ൽ​കി​യ ജി​ല്ലാ ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഉ​ദ്യോ​ഗ​സ്ഥ​രു​ടെ​യും വ്യ​വ​സ്ഥ പാ​ഴ് വാ​ക്കാ​യി മാ​റി.

അ​ട്ട​പ്പാ​ടി​യി​ൽ ഷോ​ള​യൂ​രി​ൽ മാ​ത്ര​മ​ല്ല, മു​ഴു​വ​ൻ പ്ര​ദേ​ശ​ങ്ങ​ളി​ലും ആ​ന​ശ​ല്യം വ​ർ​ധി​ച്ചു​വ​രി​ക​യാ​ണി​പ്പോ​ൾ.

ര​ണ്ടു​മാ​സ​ത്തി​ലെ കോ​ടി​ക്ക​ണ​ക്കി​നു രൂ​പ​യു​ടെ നാ​ശ​ന​ഷ്ടം കാ​ട്ടാ​ന വ​രു​ത്തി​കൂ​ട്ടി​യെ​ന്നാ​ണ് നാ​ട്ടു​കാ​ർ ചൂ​ണ്ടി​ക്കാ​ട്ടു​ന്ന​ത്. കാ​ട്ടാ​ന കൃ​ഷി​ന​ശി​പ്പി​ച്ചാ​ൽ ന​ഷ്ട​പ​രി​ഹാ​രം വാ​ങ്ങി​യെ​ടു​ക്കാ​ൻ നൂ​ലാ​മാ​ല​ക​ൾ പ​ല​താ​യ​തി​നാ​ൽ ത​ങ്ങ​ൾ വ​നം​വ​കു​പ്പി​ൽ പ​രാ​തി ന​ൽ​കാ​റി​ല്ലെ​ന്നാ​ണ് ക​ർ​ഷ​ക​ർ പ​റ​യു​ന്ന​ത്.