അ​ന​ങ്ങ​ൻ​മ​ല​യു​ടെ ശി​ര​സു​പി​ള​ർ​ന്ന് ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​ൽ പ്ര​തി​ഷേ​ധം രൂ​ക്ഷം
Saturday, June 22, 2019 11:59 PM IST
ഒ​റ്റ​പ്പാ​ലം: അ​ന​ങ്ങ​ൻ​മ​ല​യു​ടെ ശി​ര​സു​പി​ള​ർ​ന്ന് ക​രി​ങ്ക​ൽ ഖ​ന​നം ന​ട​ത്താ​നു​ള്ള നീ​ക്ക​ത്തി​നെ​തി​രെ പ്ര​തി​ഷേ​ധം ക​ന​ക്കു​ന്നു. പ്ര​കൃ​തി സ​ന്പ​ത്ത് കൊ​ള്ള​യ​ടി​ക്കു​ന്ന ക​രി​ങ്ക​ൽ മാ​ഫി​യ​ക്കെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ളു​മാ​യി മു​ന്നോ​ട്ടു​പോ​കാ​നാ​ണ് നാ​ട്ടു​കാ​രു​ടെ തീ​രു​മാ​നം.

സം​ഭ​വം പു​റം​ലോ​കം അ​റി​ഞ്ഞി​ട്ടും രാ​ഷ്ട്രീ​യ​പാ​ർ​ട്ടി നേ​തൃ​ത്വ​ങ്ങ​ൾ കു​റ്റ​ക​ര​മാ​യ മൗ​നം പാ​ലി​ക്കു​ന്ന​തി​നെ​തി​രെ​യും പ്ര​തി​ഷേ​ധം ഉ​യ​രു​ന്നു​ണ്ട്. ഭൂ​മാ​ഫി​യ​ക​ളു​മാ​യി സ​ന്ധി ചെ​യ്ത​താ​ണ് രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ൾ ഇ​ട​പെ​ടാ​ത്ത​തെ​ന്നാ​ണ് ആ​ക്ഷേ​പം.

ഖ​ന​ന​ത്തി​നെ​തി​രെ ജി​ല്ലാ ക​ള​ക്ട​ർ അ​ട​ക്ക​മു​ള്ള ഉ​ന്ന​ത റ​വ​ന്യൂ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് പ​രാ​തി ന​ല്കി​യി​ട്ടും അ​നു​കൂ​ല തീ​രു​മാ​നം ഉ​ണ്ടാ​കാ​ത്ത​തി​നെ​തി​രെ ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ​മാ​ണ് ജ​ന​ങ്ങ​ളി​ൽ​നി​ന്നും ഉ​യ​ർ​ന്നി​ട്ടു​ള്ള​ത്. ഒ​റ്റ​പ്പാ​ലം ന​ഗ​രാ​തി​ർ​ത്തി​യി​ൽ അ​ന​ങ്ങ​ൻ​മ​ല​യി​ൽ സ്വ​കാ​ര്യ ഭൂ​മി​യി​ലാ​ണ് വ​ൻ​തോ​തി​ലു​ള്ള ക​രി​ങ്ക​ൽ ഖ​ന​ന​ത്തി​ന് നീ​ക്കം ന​ട​ക്കു​ന്ന​ത്. ക​ഴി​ഞ്ഞ​വ​ർ​ഷ​ത്തി​ൽ അ​ന​ങ്ങ​ൻ മ​ല​മു​ക​ളി​ൽ ഉ​രു​ൾ​പൊ​ട്ട​ലു​ണ്ടാ​യ സ്ഥ​ല​ത്താ​ണ് ക​രി​ങ്ക​ൽ​ക്വാ​റി തു​ട​ങ്ങാ​ൻ നീ​ക്കം ന​ട​ക്കു​ന്ന​ത്.

വ​രോ​ട് നാ​ലാം​മൈ​ൽ വ​നാ​തി​ർ​ത്തി​യി​ലു​ള്ള പ്ര​ദേ​ശ​ത്ത് ക​രി​ങ്ക​ൽ ക്വാ​റി തു​ട​ങ്ങാ​ൻ വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ക​ൾ അ​വ​ൾ ഇ​തി​ന​കം അ​നു​മ​തി​പ​ത്രം ന​ല്കി​യി​ട്ടു​ണ്ടെ​ന്നാ​ണ് സൂ​ച​ന. മ​ല​മു​ക​ളി​ൽ നി​ർ​മാ​ണ പ്ര​വ​ർ​ത്തി​ക​ൾ​ക്ക് പ്ര​ത്യേ​ക അ​നു​മ​തി വാ​ങ്ങി​യ​ശേ​ഷം ഇ​ക്ക​ഴി​ഞ്ഞ ജ​നു​വ​രി​യി​ൽ ചെ​റി​യ​രീ​തി​യി​ൽ പാ​റ പൊ​ളി​ച്ച​പ്പോ​ൾ ത​ന്നെ സ​മീ​പ​പ്ര​ദേ​ശ​ത്തു​ള്ള വീ​ടു​ക​ളു​ടെ ചു​മ​രു​ക​ൾ വി​ണ്ടു​കീ​റി​യ അ​ന്പ​തോ​ളം വീ​ടു​ക​ളാ​ണ് ഇ​വി​ടെ​യു​ള്ള​ത്.

ക​ഴി​ഞ്ഞ​വ​ർ​ഷം മ​ല​യി​ലു​ണ്ടാ​യ ഉ​രു​ൾ​പൊ​ട്ട​ലി​ൽ വ​ലി​യ ക​ല്ലു​ക​ളും മ​ണ്ണും മ​ര​ങ്ങ​ളും കൂ​ട്ട​ത്തോ​ട കു​ത്തി​യൊ​ലി​ച്ച് ജ​ന​വാ​സ മേ​ഖ​ല​യി​ൽ പ​തി​ച്ചി​രു​ന്നു. അ​ന്ന് ഇ​വി​ടെ താ​മ​സി​ക്കു​ന്ന കു​ടും​ബ​ങ്ങ​ളെ മാ​റ്റി​പാ​ർ​പ്പി​ക്കു​ക​യും ചെ​യ്തു. അ​ന്ന് നേ​തൃ​ത്വം കൊ​ടു​ത്ത റ​വ​ന്യൂ വ​കു​പ്പ് അ​ധി​കൃ​ത​ർ ത​ന്നെ​യാ​ണ് ഇ​പ്പോ​ൾ എ​ല്ലാം വി​സ്മ​രി​ച്ചു ക​രി​ങ്ക​ൽ ക്വാ​റി തു​ട​ങ്ങാ​ൻ അ​നു​മ​തി​പ​ത്ര​ങ്ങ​ൾ അ​വ​ൾ ന​ല​കു​ന്ന​തെ​ന്ന​തും വൈ​രു​ദ്ധ്യ​മാ​ണ്.

മ​ഹാ​പ്ര​ള​യ​വും ഉ​രു​ൾ​പൊ​ട്ട​ലും ക​ഴി​ഞ്ഞ് ഒ​രു​വ​ർ​ഷം തി​ക​യു​ന്ന​തി​നു​മു​ന്പാ​ണ് ഇ​വി​ടെ അ​ന​ങ്ങ​ൻ​മ​ല​യു​ടെ ശി​ര​സ് പൊ​ളി​ച്ചു ഖ​ന​നം ന​ട​ത്താ​ൻ റ​വ​ന്യൂ അ​ധി​കൃ​ത​ർ ഒ​ത്താ​ശ ചെ​യ്തി​രി​ക്കു​ന്ന​ത്. 17 വ​ർ​ഷം​മു​ന്പ് പാ​ല​ക്കാ​ട്-​കു​ള​പ്പു​ള്ളി പാ​ത​യു​ടെ നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ന​ങ്ങ​ൻ​മ​ല​യി​ൽ​നി​ന്നും പാ​റ പൊ​ളി​ക്കു​ന്ന​തി​ന് നീ​ക്കം ന​ട​ന്നി​രു​ന്നു.

ഇ​തി​നെ​തി​രെ അ​തി​ശ​ക്ത​മാ​യ പ്ര​തി​ഷേ​ധ സ​മ​ര​ങ്ങ​ൾ ആ​രം​ഭി​ച്ച​തോ​ടെ അ​ന്ന​ത്തെ പ്ര​തി​പ​ക്ഷ നേ​താ​വാ​യി​രു​ന്ന വി.​എ​സ്.​അ​ച്യു​താ​ന​ന്ദ​ൻ ത​ന്നെ അ​ന​ങ്ങ​ൻ മ​ല​മു​ക​ളി​ൽ എ​ത്തു​ക​യും ഖ​ന​നം അ​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ടു​ക​യും ചെ​യ്തു. അ​ന്നു നി​ർ​ത്തി​വ​ച്ച പ്ര​വൃ​ത്തി​ക​ളാ​ണ് വീ​ണ്ടും തു​ട​ങ്ങാ​ൻ ക​രി​ങ്ക​ൽ മാ​ഫി​യ​ക​ൾ രം​ഗ​ത്തി​റ​ങ്ങി​യി​രി​ക്കു​ന്ന​ത്.
അ​തേ​സ​മ​യം ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ അം​ഗീ​കാ​രം ന​ല്കി​യാ​ൽ മാ​ത്ര​മേ അ​ന​ങ്ങ​ൻ മ​ല​മു​ക​ളി​ൽ ഖ​ന​നം ന​ട​ത്താ​ൻ മാ​ഫി​യ​ക​ൾ​ക്ക് സാ​ധി​ക്കു​ക​യു​ള്ളൂ. ഒ​റ്റ​പ്പാ​ലം ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ൽ യോ​ഗ​മാ​ണ് ഇ​തി​ന് ലൈ​സ​ൻ​സ് അ​നു​വ​ദി​ക്കേ​ണ്ട​ത്. ഇ​വ​ർ ഇ​തി​ന് കൂ​ട്ടു​നി​ല്ക്കി​ല്ലെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് നാ​ട്ടു​കാ​ർ.