പട്ടാമ്പി മണ്ഡലം യൂത്ത് സമ്മിറ്റ് സമാപിച്ചു
1461232
Tuesday, October 15, 2024 6:04 AM IST
ഷൊർണൂർ: പട്ടാമ്പി അസംബ്ലി മണ്ഡലത്തെ വൈജ്ഞാനിക നിയോജക മണ്ഡലമാക്കി മാറ്റുന്നതിനുള്ള നടപടികൾക്ക് മുന്നോടിയായി യൂത്ത് സമ്മിറ്റ് സംഘടിപ്പിച്ചു.
നൈപുണ്യ വികസനം, വിദ്യാഭ്യാസം, നവീകരണം എന്നിവയ്ക്ക് ഊന്നൽ നൽകിക്കൊണ്ട് പട്ടാമ്പിയെ വൈജ്ഞാനിക നിയോജക മണ്ഡലം ആക്കി മാറ്റുക എന്നതാണ് യൂത്ത് സമ്മിറ്റിന്റെ പ്രാഥമിക ലക്ഷ്യമെന്ന് മുഹമ്മദ് മുഹ്സിൻ എംഎൽഎ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു. പട്ടാമ്പി മുനിസിപ്പൽ ചെയർ പേഴ്സൺ ഒ. ലക്ഷ്മികുട്ടി അധ്യക്ഷത വഹിച്ചു.
പ്രഫ. കെ.പി. ആഷിഫ്, ഡോ.അജിത്ത് കാളിയത്ത്, എം.കെ. അനസ്, ഷൺമുഖ സുന്ദരം, വി.വർഷ, അലി അക്ബർ കാമിൽ, ഡോ.എം.അൻഫൽ, എം.വി. വിനോദ് തുടങ്ങിയവർ സദസിനോട് സംവദിച്ചു. എം.കെ. മുഹമ്മദ് അഷറഫ്, മുഹമ്മദ് റഫീഖ് എന്നിവർ പ്രസംഗിച്ചു.
പട്ടാമ്പി മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളെയും മുനിസിപ്പാലിറ്റിയേയും പ്രതിനിധീകരിച്ച് വിദ്യാർഥികൾ, പ്രഫഷണലുകൾ, സംരംഭകർ, വീട്ടമ്മമാർ, തൊഴിൽരഹിതർ, ഉദ്യോഗസ്ഥർ തുടങ്ങിയവർ യൂത്ത് മീറ്റിൽ പങ്കെടുത്തു. വിവിധ മേഖലയെ പ്രതിനിധീകരിച്ച് വിശദമായ ചർച്ചയും നിർദേശങ്ങളും ഉയർന്നുവന്നു. ഇവ പദ്ധതിയാക്കി മാറ്റുന്നതിന് നടപടി ഉണ്ടാകും.