തിരുവിഴാംകുന്നിൽ അനധികൃത മദ്യവില്പന: യുവാവ് എക്സൈസിന്റെ പിടിയിൽ
1461015
Monday, October 14, 2024 7:48 AM IST
മണ്ണാർക്കാട്: അനധികൃത മദ്യവില്ന നടത്തിയ യുവാവ് എക്സൈസിന്റെ പിടിയിൽ. തിരുവിഴാംകുന്ന് പുളിക്കലടി ദേശത്ത് പൂളമണ്ണ വീട്ടിൽ ചന്ദ്രന്റെ മകൻ രാജേഷാണ് (43) പിടിയിലായത്.
ഇയാളിൽനിന്നു ചെറിയ പ്ലാസ്റ്റിക് കുപ്പികളിലായി വില്പനക്കു സൂക്ഷിച്ചിരുന്ന രണ്ടു ലിറ്ററോളം മദ്യവും പിടിച്ചെടുത്തു. ആവശ്യക്കാർക്കു ഫോണിൽ വിളിച്ചാൽ മദ്യംഎത്തിച്ചു കൊടുക്കുന്ന സംവിധാനമായിരുന്നു. മദ്യവില്പനക്ക് ഉപയോഗിച്ചിരുന്ന സ്കൂട്ടറും കസ്റ്റഡിയിൽഎടുത്തിട്ടുണ്ട്.
തിരുവിഴാംകുന്ന് ഭാഗങ്ങളിൽ കോളനികൾ കേന്ദ്രീകരിച്ചു അനധികൃതമായി മദ്യവില്പന നടത്തുന്ന പരാതി എക്സൈസിനു ലഭിച്ചിരുന്നു. തുടർന്ന് മണ്ണാർക്കാട് റേഞ്ച് ഇൻസ്പെക്ടർ അബ്ദുൾ അഷ്റഫിന്റെ നിർദേശത്തെ തുടർന്നുനടത്തിയ പരിശോധനയിലാണു മദ്യവില്പന പിടികൂടിയതെന്നു അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ബഷീർകുട്ടി അറിയിച്ചു.
പ്രിവന്റീവ് ഓഫീസർ ഓഫീസർ ഹംസ, സിഇഒമാരായ അശ്വന്ത്, ഷിബിൻദാസ് എന്നിവരും എക്സൈസ് സംഘത്തിലുണ്ടായിരുന്നു.