അറുപതാം ജന്മദിനം ആഘോഷിച്ച് കേരള കോൺഗ്രസ്
1460237
Thursday, October 10, 2024 7:45 AM IST
പാലക്കാട്: കാർഷിക മേഖലക്കു ഇന്നുള്ള പ്രാമുഖ്യം ലഭിച്ചതിനു പിന്നിൽ കേരള കോൺഗ്രസിന്റെ പ്രവർത്തനഫലമായിട്ടെന്നും സമകാലിക രാഷ്ട്രീയത്തിൽ പാർട്ടിയുടെ പ്രസക്തി വിലമതിക്കാനാകാത്തതാണെന്നും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ജോബി ജോൺ. പാർട്ടിയുടെ അറുപതാം ജന്മദിനാഘോഷം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ജില്ലാ ആസ്ഥാനത്തു നടന്ന ചടങ്ങിൽ പാർട്ടിയുടെ മുതിർന്ന അംഗവും ജില്ലാ വൈസ് പ്രസിഡന്റുമായ മാധവവാര്യർ കേക്കുമുറിച്ച് പ്രവർത്തകർക്കു മധുരംനൽകി ആഘോഷങ്ങൾക്കു തുടക്കംകുറിച്ചു.
നേതാക്കളായ വി.കെ. വർഗീസ്, തോമസ് ജേക്കബ്, എൻ.പി. ചാക്കോ, ജില്ലാ ജനറൽസെക്രട്ടറി കെ. ശിവരാജേഷ്, എസ്. സുന്ദർരാജൻ, എൻ.വി. സാബു, എം. മനോജ്, കെടിയുസി ജില്ലാ പ്രസിഡന്റ് മണികണ്ഠൻ എലവഞ്ചേരി, ബിജു പൂഞ്ചോല, കെ. ഉമ്മർ എൻ. രവീന്ദ്രനാഥ്, അഡ്വ. ജയൻ സി. തോമസ്, രാജൻ വർഗീസ്, വി.കെ. സുബ്രഹ്മണ്യൻ, ജോണി മുട്ടം, യൂത്ത് ഫ്രണ്ട് ജില്ലാ സെക്രട്ടറി അജയ് എലപ്പുള്ളി, സലിം ആനപ്പടിക്കൽ, കുര്യക്കോസ്, ശശി കുഴൽമന്ദം എന്നിവർ പ്രസംഗിച്ചു.
വടക്കഞ്ചേരിയിൽ കേരള കോൺഗ്രസ്-എം ജന്മദിനാഘോഷം
വടക്കഞ്ചേരി: കേരള കോൺഗ്രസ് എമ്മിന്റെ അറുപതാം ജന്മദിനം തരൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ വടക്കഞ്ചേരിയിൽ വിവിധ പരിപാടികളോടെ നടന്നു.
നിയോജകമണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത് പതാകയുയർത്തി ഉദ്ഘാടനം ചെയ്തു. വടക്കഞ്ചേരി മണ്ഡലം പ്രസിഡന്റ് ജോയ് കുന്നത്തേടത്ത് അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറൽ സെക്രട്ടറിമാരായ തോമസ് ജോൺ കാരുവള്ളി, ബിജു പുലിക്കുന്നേൽ, ജോസ് വടക്കേക്കര, സന്തോഷ് അറക്കൽ, ജില്ലാ വൈസ് പ്രസിഡന്റ് അഡ്വ. ടൈറ്റസ് ജോസഫ്, സ്റ്റേറ്റ് കമ്മിറ്റി മെംബർമാരായ ജോസഫ് മറ്റത്തിൽ, മേരിക്കുട്ടി കണ്ടംപറമ്പിൽ, നിയോജകമണ്ഡലം സെക്രട്ടറി ജോൺ മണക്കളം, ജോഷ്വാ രാജു, ടെന്നി തുറുവേലിൽ, സോണി ഇരുവേലിക്കുന്നേൽ, മാത്യു തൈപറമ്പിൽ, രാമചന്ദ്രൻ വണ്ടാഴി എന്നിവർ പ്രസംഗിച്ചു.
കേരള കോൺഗ്രസ്-എസ് ജന്മദിനാഘോഷം
പാലക്കാട്: കേരള കോൺഗ്രസ്- എസ് അറുപതാം ജന്മദിനാഘോഷം സംസ്ഥാന ജനറൽസെക്രട്ടറി അഡ്വ. നൈസ് മാത്യു കേക്കുമുറിച്ച് ഉദ്ഘാടനം ചെയ്തു. പാലക്കാട് ഗ്രീൻപാർക്ക് ഓഡിറ്റോറിയത്തിൽ ചേർന്ന യോഗത്തിൽ ജില്ലാ പ്രസിഡന്റ് കെ .ശ്രീകുമാർ അധ്യക്ഷനായി.
ജില്ലാ ഭാരവാഹികളായ സണ്ണി എം.ജെ. മണ്ഡപത്തികുന്നൽ, പ്രകാശൻ കൊല്ലങ്കോട്, എൻ. അമ്മുകുട്ടി അയനംപാടം, ബിനുമോൻ മാത്യു, സുഭാഷ് വലതല, കെ. ശ്രീജിത്ത്, ജോസ് ചാലക്കൽ എന്നിവർ പ്രസംഗിച്ചു. ജില്ലാതല അംഗത്വ കാമ്പയിൻഅഡ്വ. നൈസ് മാത്യൂ ഉദ്ഘാടനം ചെയ്തു.