റെയിൽവേയാത്ര സുരക്ഷിതയാത്ര ബോധവത്കരണ വാരാചരണം
1460235
Thursday, October 10, 2024 7:45 AM IST
പാലക്കാട്: കേരള റെയിൽവേ പോലീസിന്റെയും റെയിൽവേ സംരക്ഷണ സേനയുടെയും സംയുക്താഭിമുഖ്യത്തിൽ റെയിൽവേയാത്ര സുരക്ഷിതയാത്ര ബോധവത്കരണ വാരാചരണ പരിപാടികൾ നടത്തി.
ട്രെയിൻയാത്രികർ ശ്രദ്ധിക്കേണ്ട മുൻകരുതലുകളും കുറ്റകൃത്യങ്ങൾക്കെതിരായ ബോധവത്കരണവും ലക്ഷ്യമിട്ടാണ് വാരാചരണം. ജനമൈത്രി പോലീസ് ഡ്രാമ ആൻഡ് ഓർക്കസ്ട്ര ടീം അവതരിച്ച തെരുവുനാടകം ശ്രദ്ധേയമായി.
പാലക്കാട് ജംഗ്ഷൻ റെയിൽവേ സ്റ്റേഷനിൽനടന്ന പരിപാടി റെയിൽവേ സംരക്ഷണസേന ഡിവിഷണൽ സെക്യൂരിറ്റി കമ്മീഷണർ നവീൻപ്രസാദ് ഉദ്ഘാടനം ചെയ്തു. സ്റ്റേഷൻ മാനേജർ എസ്. വിജയൻ, റെയിൽവേ ഡിവൈഎസ്പി എം. സന്തോഷ്കുമാർ, സിനിമാതാരം രാജേഷ് ഹെബ്ബാർ, ആർപിഎഫ് ഇൻസ്പെക്ടർമാരായ മിലൻ ഡിഗോള, സൂരജ്, റെയിൽവേ പോലീസ് സബ് ഇൻസ്പെക്ടർമാരായ സി.ടി. ബാബുരാജ്, സുധീർ, മണികണ്ഠൻ, പി.കെ. ഉണ്ണി, വി. രാമൻ എന്നിവർ പ്രസംഗിച്ചു. യാത്രികർ, ഓട്ടോ- ടാക്സി, ചുമട്ടുതൊഴിലാളികൾ, റെയിൽവേ ജീവനക്കാർ, ആർപിഎഫ്, റെയിൽവേ പോലീസ് ജീവനക്കാർ പങ്കെടുത്തു.