ഓൺലൈൻ പടക്കക്കച്ചവടത്തിനെതിരേ ചെറുകിട പടക്കവ്യാപാരികൾ
1460232
Thursday, October 10, 2024 7:45 AM IST
കോയമ്പത്തൂർ: ഓൺലൈൻ പടക്കവ്യാപാരം അതിരുകടക്കുന്നതായി ചെറുകിട വ്യാപാരികളുടെ ആരോപണം. ഓഡിസ് റോഡിലുള്ള കോയമ്പത്തൂർ പ്രസ് ഫോറത്തിൽ നടന്ന പത്രസമ്മേളനത്തിലാണ് പ്രസിഡന്റ് ചിന്നുസ്വാമി, സെക്രട്ടറി ഭാരതിമോഹൻ എന്നിവർ ആരോപണവുമായി രംഗത്തെത്തിയത്.
ഓൺലൈൻവഴി പടക്കവില്പന പാടില്ലെന്ന് കോടതി പരാമർശിച്ചിട്ടും ഇതുപാലിക്കപ്പെടുന്നില്ലെന്നു ഭാരവാഹികൾ പറഞ്ഞു.
ഓൺലൈനിൽ വ്യാജ പരസ്യം നൽകി ഗുണനിലവാരം കുറഞ്ഞ പടക്കങ്ങൾ വിൽക്കുന്നതായും ശിവകാശി കേന്ദ്രീകരിച്ച് ആകർഷകമായ പരസ്യം നൽകിയാണ് ഗുണനിലവാരം കുറഞ്ഞ പടക്കങ്ങൾ വിൽക്കുന്നതെന്നും ഇത്തരക്കാർ ജിഎസ്ടി ബിൽ നൽകുന്നില്ലെന്നുമാണ് ഉന്നയിച്ച പ്രധാന ആരോപണങ്ങൾ.