കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസ് പരിസരം വൃത്തിയാക്കി വിദ്യാർഥികൾ
1460055
Wednesday, October 9, 2024 8:57 AM IST
വടക്കഞ്ചേരി: കണ്ണമ്പ്ര പഞ്ചായത്ത് ഓഫീസും പരിസരവും ശുചീകരിച്ച് മഞ്ഞപ്ര പികെ ഹൈസ്കൂൾ വിദ്യാർഥികൾ. ശുചീകരണ പ്രവർത്തനങ്ങൾ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ആർ. മുരളീധരൻ ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് രതീഷ് കണ്ണമ്പ്ര അധ്യക്ഷത വഹിച്ചു. സ്ഥിരംസമിതി അധ്യക്ഷരായ സോമസുന്ദരൻ, ജയന്തി, ലത, ലളിത നാരായണൻ, പ്രധാനാധ്യാപിക ആർ. സിന്ധു, പ്രിൻസിപ്പൽ ഇൻചാർജ് യു. സുധന്യ, സി. ബിജുവർഗീസ് എന്നിവർ പ്രസംഗിച്ചു.
സ്കൗട്ട് മാസ്റ്റർ ടി.എസ്. ഗോവിന്ദൻ, ഗൈഡ് ക്യാപ്റ്റൻ ജി.ബീന, ജൂണിയർ റെഡ്ക്രോസ് കോ- ഓർഡിനേറ്റർ പി.എൻ. ഹരികൃഷ്ണൻ, ഇക്കോ ക്ലബ് കൺവീനർ എസ്. പ്രസീല എന്നിവരുടെ നേതൃത്വത്തിൽ സ്കൗട്സ് ആൻഡ് ഗൈഡ്സ്, ജൂണിയർ റെഡ്ക്രോസ്, ഇക്കോ ക്ലബ് അംഗങ്ങളാണ് ശുചീകരണത്തിലേർപ്പെട്ടത്.