മൺസൂൺകാല ദുരന്തലഘൂകരണ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം
1460054
Wednesday, October 9, 2024 8:57 AM IST
കോയമ്പത്തൂർ: മൺസൂൺകാലത്തുണ്ടാകുന്ന ദുരന്തങ്ങൾ കുറയ്ക്കാൻ ഒരുക്കങ്ങളുമായി ജില്ലാ ഭരണകൂടം. ദുരന്തസമയത്തു പൊതുജനങ്ങളുമായി ബന്ധപ്പെടുന്നതിനായി ജില്ലാ ഭരണകൂടം മേധാവിയുടെ ഓഫീസിൽ 1077, 0422-2301114 എന്നീ ടോൾ ഫ്രീ നമ്പറുകളുള്ള 24 മണിക്കൂറും പ്രവർത്തിക്കുന്ന എമർജൻസി കൺട്രോൾ സെന്റർ പ്രവർത്തിക്കും. ഡെപ്യൂട്ടി കളക്ടർതലത്തിൽ നിരീക്ഷണ സമിതികളും വിവിധ വകുപ്പുദ്യോഗസ്ഥരെ വിന്യസിച്ച് സോണൽകമ്മിറ്റികളും രൂപീകരിക്കും.
അടിയന്തിരഘട്ടത്തിൽ പൊതുജനങ്ങളെ സുരക്ഷിതമായ സ്ഥലങ്ങളിൽ പാർപ്പിക്കാൻ 66 ദുരിതാശ്വാസ ക്യാമ്പുകളും സജ്ജമായിട്ടുണ്ട്.