കാട്ടുപന്നിയുടെ ആക്രമണത്തിൽ വയോധികനു സാരമായി പരിക്കേറ്റു
1459739
Tuesday, October 8, 2024 7:51 AM IST
വടക്കഞ്ചേരി: കാട്ടുപന്നിയുടെ ആക്രമണത്തിൽ 78 കാരന് സാരമായി പരിക്കേറ്റു. കൊളക്കോട് കൂടത്തിനാലിൽ വർഗീസ് കെ. തോമസിനാണ് പരിക്കേറ്റത്. ഇന്നലെ രാവിലെ വീടിന്റെ ഗേറ്റിൽ വച്ചിരുന്ന പത്രം എടുക്കാൻ പോയപ്പോൾ ഭീമാകാരനായ കാട്ടുപന്നി പാഞ്ഞെത്തി ആക്രമിക്കുകയായിരുന്നെന്ന് വർഗീസ് പറഞ്ഞു.
കൈയ്ക്ക് സാരമായി പരിക്കേറ്റ വർഗീസിനെ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച് ചികിത്സ നൽകി. കാട്ടുപന്നികളെ പേടിച്ച് വീട്ടിൽനിന്നും പുറത്തിറങ്ങാൻ പറ്റാത്ത സാഹചര്യമാണ് നാട്ടിലെല്ലാമുള്ളത്.
ആക്രമണകാരികളായ പന്നികളെ നിയന്ത്രിക്കുവാൻ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് കേരള കോൺഗ്രസ് -എം തരൂർ നിയോജക മണ്ഡലം പ്രസിഡന്റ് സണ്ണി നടയത്ത് സർക്കാരിനോട് ആവശ്യപ്പെട്ടു.