ഞാറുനടാൻ വിദ്യാർഥിനികളും
1459736
Tuesday, October 8, 2024 7:51 AM IST
ഒറ്റപ്പാലം: കാർഷികവൃത്തിയുടെ വാതായനംതേടി വിദ്യാർഥിനികൾ. ചുനങ്ങാട് വരോട് ചാത്തൻകണ്ടാർ കാവിന്റെ ഭഗവതിക്കണ്ടത്തിലാണു സ്കൂൾവിദ്യാർഥിനികൾ ഞാറുനടലടക്കമുള്ള കൃഷിപ്പണികൾ ചെയ്തത്.
സഹവാസക്യാമ്പിന്റെ ഭാഗമായി കൃഷിയെക്കുറിച്ചും കൃഷിക്കാരെക്കുറിച്ചും അറിവു നേടുന്നതിന്റെ ഭാഗമായാണ് കുട്ടികൾ പാടത്തിറങ്ങിയത്.
പ്രധാനാധ്യാപിക വൈജയന്തിമാല, ചാത്തൻകണ്ടാർക്കാവ് മാനേജർ വി. പ്രസാദ്, അധ്യാപകരായ അരുൺ, സനിബ, ഷബ്ന, സുഭദ്ര, നിഷ, നന്ദൻ തുടങ്ങിയവർ നേതൃത്വം നൽകി.