ലൈഫ് പദ്ധതിയിലെ എല്ലാ ഗുണഭോക്താക്കൾക്കും വീട് നൽകണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് മാർച്ച്
1459733
Tuesday, October 8, 2024 7:51 AM IST
അഗളി: ലൈഫ് പദ്ധതിയിലെ മുഴുവൻ ഗുണഭോക്താക്കൾക്കും പാർപ്പിടം നൽകണമെന്നു കോൺഗ്രസ് ജില്ലാ സെക്രട്ടറി പി. നന്ദപാലൻ. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു ഷോളയൂർ പഞ്ചായത്ത് ഓഫീസിലേക്കു ഷോളയൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ പ്രതിഷേധ മാർച്ചും ധർണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
തൊഴിലുറപ്പ് തൊഴിലാളികൾക്കു കൃത്യമായി വേതനം നൽകാത്തതും സാമൂഹ്യ ക്ഷേമപെൻഷനുകളിൽനിന്ന് ഗുണഭോക്താക്കളെ മസ്റ്ററിംഗിന്റെ പേരിൽ ഒഴിവാക്കുന്നതും അപലപനീയമാണെന്നു കുറ്റപ്പെടുത്തി. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് എം. കനകരാജ് അധ്യക്ഷനായി.
കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് പി.എം. ഹനീഫ, നേതാക്കളായ ഷിബു സിറിയക്, എസ്. അല്ലൻ, എൻ.കെ. രഘുത്തമൻ, കെ.പി. സാബു, എം.ആർ. സത്യൻ, എം.സി. ഗാന്ധി, ചിന്നസ്വാമി, കെ.ടി. ബെന്നി, വിശ്വനാഥൻ, ആർ. രംഗസ്വാമി, യു.എ. മത്തായി, സുനിത ഉണ്ണികൃഷ്ണൻ, എം.എം. തോമസ് എന്നിവർ പ്രസംഗിച്ചു.