പി.കെ. ദാസിന്റെ ജീവിതകഥ "ഒറ്റയാൾനായകൻ' പ്രകാശനംചെയ്തു
1459567
Monday, October 7, 2024 7:38 AM IST
ഒറ്റപ്പാലം: നെഹ്റു ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ശില്പി പി.കെ. ദാസിന്റെ ജീവിതകഥ അവതരിപ്പിക്കുന്ന ഒറ്റയാൾ നായകൻ എന്ന പുസ്തകം ഗോവ ഗവർണർ അഡ്വ.ഡോ. പി.എസ്. ശ്രീധരൻ പിള്ള ഔദ്യോഗികമായി പ്രകാശനം ചെയ്തു.
ഡോ.ആർ.സി. കൃഷ്ണകുമാർ സ്വാഗതം പറഞ്ഞു. സിനിമാതാരവും തിരക്കഥാകൃത്തുമായ ജോയ് മാത്യു ആശംസാപ്രസംഗം നടത്തി. മലബാർ ദേവസ്വം ബോർഡ് പ്രസിഡൻറ് ശ്രീ എം. ആർ. മുരളി അനുസ്മരണ പ്രഭാഷണം നടത്തി.
ഡോ.പി. തുളസി പി.കെ. ദാസിന്റെ ഓർമ്മകൾ പങ്കുവച്ചു. ഷൊർണൂർ എംഎൽഎ പി. മമ്മികുട്ടി പ്രത്യേക അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ഡോ. പി കൃഷ്ണദാസ് ചടങ്ങിനു അധ്യക്ഷത വഹിച്ചു.
ഒറ്റയാൾ നായകൻ പുസ്തകത്തിന്റെ മലയാളം പതിപ്പ് കവി അഡ്വ.പി. ടി. നരേന്ദ്രമേനോനും ഇംഗ്ലീഷ് പതിപ്പ് സാഹിത്യകാരി ഡോ. ലതാ നായരും ഏറ്റുവാങ്ങി. ഡോ. പി. കൃഷ്ണകുമാർ നന്ദി പറഞ്ഞു.