സ്കൂൾ ഗ്രൗണ്ട് പ്രധാന പാതയിലെ ചെടിതൂപ്പുകൾ മുറിച്ചുനീക്കാനാളില്ല
1459566
Monday, October 7, 2024 7:38 AM IST
വണ്ടിത്താവളം: സ്കൂൾഗ്രൗണ്ട് റോഡിൽനിന്നും വണ്ടിത്താവളംടൗൺ പ്രധന പാതയിലേക്കുള്ള വഴിയരികിൽ പാഴ്ചെടികൾ വളർന്നു പന്തലിച്ചതു ശുചീകരിക്കാതെ അധികൃതർ. റോഡിനു കിഴക്കുഭാഗം മൂലത്തറ ബ്രാഞ്ച്കനാലും പടിഞ്ഞാറുവശം കുളവുമാണ്.
ഈ സ്ഥലത്ത് ഒരുവാഹനത്തിനുമാത്രം സഞ്ചാരിക്കുനുള്ള വിസ്താരമാണുള്ളത്. പാഴ്ചെടികൾകാരണം കാൽനടയാത്ര പോലും അപകടഭീതിയിലാണ്. തുപ്പുകളിൽ ഒളിച്ചിരുന്ന തെരുവുനായ കുറുകെചാടി ബൈക്കുമറിഞ്ഞ് യാത്രക്കാരനു പരിക്കേറ്റ അപകടവും അടുത്തിടെ നടന്നിട്ടുണ്ട്.
പത്തുസ്വകാര്യ ബസുകളും വിദ്യാർഥികളെ കയറ്റി നിരവധി വാഹനങ്ങളും ഇതുവഴി സഞ്ചരിക്കുന്നുണ്ട്.
ഇരുനൂറുമീറ്റർ റോഡ് വീതികൂട്ടി നവീകരിക്കണമെന്ന യാത്രക്കാരുടെ നിരന്തര ആവശ്യ ത്തെ തുടർന്ന് രണ്ടുതവണ പൊതുമരാമത്തുവകുപ്പ് സർവേ നടത്തിയിട്ടും ഒരുനടപടിയുമുണ്ടാവാത്തതു യാത്രക്കാരുടെ പ്രതിഷേധത്തിനു കാരണമായിട്ടുണ്ട്.