പനമണ്ണയിൽ തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കി
1458043
Tuesday, October 1, 2024 7:02 AM IST
ഒറ്റപ്പാലം: പനമണ്ണയിൽ തരിശായി കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കി. വർഷങ്ങളായി തരിശായികിടന്നിരുന്ന മൂന്നരയേക്കർ സ്ഥലത്തായിരുന്നു ഞാറുനടീൽ. ഒറ്റപ്പാലം നഗരസഭാ ചെയർപേഴ്സൺ കെ. ജാനകിദേവി ഉദ്ഘാടനം ചെയ്തു.
സ്ഥിരം സമിതി ചെയർമാൻ സുനീറ മുജീബ്, വാർഡ് കൗൺസിലർ അജയകുമാർ, കൃഷി ഓഫീസർ ഷഫ്ന, കാർഷിക കർമസേന സൂപ്പർവൈസർ നിമിഷ, കൃഷി അസിസ്റ്റന്റ് സിന്ധു, സംഘഗ്രാമം ചെയർമാൻ അഡ്വ. സജി കെ. ചേരമാൻ, സെക്രട്ടറി ടി.എം. കൃഷ്ണൻകുട്ടി, സിജി മണി, ഉഷാ സന്തോഷ് തളിക്കുളം എന്നിവർ പ്രസംഗിച്ചു.