വാർഷികവും ഓണാഘോഷവും നടത്തി
1453940
Wednesday, September 18, 2024 1:27 AM IST
പാലക്കാട്: പാർശ്വവത്കരിക്കപ്പെട്ട സമൂഹത്തിനു വേണ്ടി പതിനൊന്നു വർഷമായി പ്രവർത്തിക്കുന്ന സ്വപ്നം പാലക്കാടിന്റെ ഓണാഘോഷവും പതിനൊന്നാം വാർഷികവും നഗരസഭ ചെയർപേഴ്സണ്‍ പ്രമീള ശരീധരൻ ഉദ്ഘാടനം ചെയ്തു. ഗവ. വിക്ടോറിയ കോളജ് ഒ.വി. വിജയൻ ഹാളിൽ ചേർന്ന യോഗത്തിൽ സ്വപ്നം പാലക്കാട് രക്ഷാധികാരി എൻ.ജി. ജോണ്സണ് അധ്യക്ഷനായി.
പ്രസിഡന്റ് ലില്ലി വാഴയിൽ, തൃശൂർ കെസ് ഡയറക്ടർ ഫാ. ജിന്റോ ചിറയത്ത്, വ്യാപാരി വ്യവസായി ഏകോപനസമിതി ടൗണ്‍ യുണിറ്റ് പ്രസിഡന്റ് അസൻ മുഹമ്മദ് ഹാജി, ഡോ. സുജിത്, ജോസ് ചാലക്കൽ, പി. പ്രേമ തുടങ്ങിയവർ പ്രസംഗിച്ചു. ഓണകിറ്റ്, ഓണക്കോടി വിതരണവും ഓണസദ്യ എന്നിവയും നടന്നു.