ചിറ്റൂർ: തൃശൂരിൽ വാഹനാപകടത്തിൽ മരിച്ച ചിറ്റൂർ സ്വദേശിയായ ഓട്ടോ ഡ്രൈവറുടെ മൃതദേഹം കബറടക്കി. ചിറ്റൂർ കൊശത്തറയിൽ പരേതനായ ലത്തീഫിന്റെ മകൻ അബ്ദുൾ കലാം (58) ആണ് തൃശൂർ ജില്ലാ ആശുപത്രിയിൽ ചികിത്സയ്ക്കിടെ മരിച്ചത്.
തിങ്കളാഴ്ച വൈകീട്ട് നാലരയ്ക്കാണ് വിയ്യൂരിനടുത്തുവച്ച് അബ്ദുൾ കലാം ഓടിച്ച ഓട്ടോയും കാറും കൂട്ടിയിടിച്ചത്. അബ്ദുൾ കലാം തൃശൂർ റെയിൽവേ സ്റ്റേഷൻ പരിസരത്താണ് ഓട്ടോ ഓടിച്ചിരുന്നത്. ഭാര്യ: കമറുനീസ. മകൻ: അൻസാഫ്.