ടി.എം. ജേക്കബിന്റെ ജന്മദിനസമ്മേളനം
1453749
Tuesday, September 17, 2024 1:50 AM IST
പാലക്കാട്: കേരള കോൺഗ്രസ് ജേക്കബ് സ്ഥാപക നേതാവും മുൻ മന്ത്രിയുമായിരുന്ന ടി.എം. ജേക്കബിന്റെ 74 ാം ജന്മദിന അനുസ്മരണ സമ്മേളനം ജില്ലാ സെക്രട്ടറിയേറ്റ് യോഗം ആചരിച്ചു. അനുസ്മരണ സമ്മേളനം സംസ്ഥാന വൈസ് ചെയർമാൻ വി.ഡി. ജോസഫ് ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് വി.ഡി. ഉലഹന്നാൻ അധ്യക്ഷത വഹിച്ചു.
എൻ.കെ. പുരുഷോത്തമൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ പി.എം. കുരുവിള, വി. അനിൽകുമാർ, പി.ഒ. വക്കച്ചൻ, അഡ്വ. പി.കെ. ശ്രീധരൻ, കെ.വി. സുദേവൻ, ശശി പിരായിരി, യൂത്ത് ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറി ഐസക് ജോൺ വേളൂരാൻ, യൂത്ത് ഫ്രണ്ട് ജില്ലാ പ്രസിഡന്റ് ടിനു മാത്യു കുഴിവേലിൽ, കർഷക തൊഴിലാളി കോൺഗ്രസ് ജില്ലാ പ്രസിഡന്റ് പി.എം. ജോസ്, നിയോജക മണ്ഡലം പ്രസിഡന്റ് കെ. ദേവൻ, ജില്ലാ സെക്രട്ടറിയേറ്റ് മെംബർമാരായ പി. നാരായണൻകുട്ടി, രാജൻ തുടങ്ങിയവർ പ്രസംഗിച്ചു.