വയനാടിന് കൈത്താങ്ങായി ഓണാരവം
1453137
Saturday, September 14, 2024 1:43 AM IST
മണ്ണാര്‍ക്കാട്: തെങ്കര പഞ്ചായത്തിലെ പുഞ്ചക്കോട് വാര്‍ഡില്‍ ഓണാരവം സംഘടിപ്പിച്ചു. ആരോഗ്യ വിദ്യഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനും വാര്‍ഡ് മെംബറുമായ കെ.പി. ജഹീഫ് ഓണാരവം ഉദ്ഘാടനം ചെയ്തു. വയനാട്ടിലെ ദുരിതബാധിതര്‍ക്കുള്ള വീട് നിര്‍മിക്കുന്നതിന്റെ ധനസമാഹരണത്തിനായി യൂത്ത് കോണ്‍ഗ്രസ് സംഘടിപ്പിച്ച കൈത്തറി മുണ്ട്, സാരി ചലഞ്ചില്‍ ഒരു ലക്ഷം രൂപയുടെ ഓണക്കോടി വാങ്ങി പുഞ്ചക്കോട് വാര്‍ഡിലെ കുടുംബശ്രീ അംഗങ്ങള്‍ക്കും മുതിര്‍ന്ന പൗരന്മാര്ക്കുമായി സമ്മാനമായി നല്കി.
പുഞ്ചക്കോട് വാര്‍ഡിലെ മുതിര്‍ന്ന കുടുംബശ്രീ അംഗം കണ്ണക്കയെ പൊന്നാട അണിയിച്ച് ആദരിച്ചു. കുടുബശ്രീ അംഗങ്ങള്‍ സംയുക്തമായി അത്തപ്പൂക്കളം ഒരുക്കി ശേഷം വടംവലി മത്സരം, നാരങ്ങസ്പൂണ്, കസേരകളി, ആക്ഷന്‍ ഗെയിം, വട്ടക്കളി എന്നിവ സംഘടിപ്പിച്ചു. വിജയികള്‍ക്ക് സമ്മാനം നല്കി. ഓണസദ്യയും ഓണാരവത്തിന്റെ ഭാഗമായി ഒരുക്കി.