ഒന്നാംവിള കൊയ്ത്തിനായി നിറയുടെ യന്ത്രങ്ങൾ
1453135
Saturday, September 14, 2024 1:43 AM IST
ആലത്തൂർ: നിറയുടെ കൊയ്ത്ത് യന്ത്രങ്ങൾ ഒന്നാംവിള കൊയ്ത്തിനായി വയലുകളിലേക്ക് എത്തുന്നു.
നിറ ഹരിതമിത്ര സൊസൈറ്റി മുഖേന കൊയ്ത്തുയന്ത്രങ്ങൾ മണിക്കൂറിനു 2300 രൂപ നിരക്കിൽ ലഭിക്കും. നെല്ല് കാറ്റത്തിടുന്ന വിന്നോവർ 1000 രൂപ ദിവസവാടകയ്ക്കും ലഭ്യമാകും.
തദ്ദേശീയരിൽനിന്നും അന്യസംസ്ഥാനങ്ങളിൽനിന്നുമുള്ള യന്ത്രങ്ങളും ഉൾപ്പെടെ 55 യന്ത്രങ്ങളാണ് തയാറാക്കിയിരിക്കുന്നത്. കെ.ഡി. പ്രസേനൻ എംഎൽ എയുടെ നിയോജകമണ്ഡലം സമഗ്ര കാർഷികവികസന പദ്ധതി ‘നിറ’യുടെ ഭാഗമായിട്ടാണ് കൊയ്ത്തിനൊരു കൈത്താങ്ങ് പദ്ധതി ആരംഭിച്ചത്. അന്യസംസ്ഥാന കൊയ്ത്ത് വണ്ടികൾ കർഷകരിൽ നിന്നും കൂടിയ നിരക്ക് ഈടാക്കുന്നത് തടയാൻ പദ്ധതി സഹായമാകുന്നുണ്ട്.
കഴിഞ്ഞ എട്ട് വർഷമായി കൊയ്ത്തു യന്ത്രങ്ങളുടെ നിരക്ക് പിടിച്ചു നിർത്താൻ നിറ പദ്ധതിയിലൂടെ സാധിക്കുന്നുണ്ട്. നിറയുടെ യന്ത്രങ്ങൾ ആവശ്യമുള്ള കർഷകർ മേഖല കോ-ഓർഡിനേറ്റർമാരെ ബന്ധപ്പെടണം.
കിഴക്കഞ്ചേരി -1 അബ്ദുൾ നാസർ 9961588496, കിഴക്കഞ്ചേരി 2 -സുന്ദരൻ 8547130147, മംഗലംഡാം - ഗോപിനാഥ് 9447053263, വണ്ടാഴി -സന്തോഷ് 9446639041, മുടപ്പല്ലൂർ- മണിദീപം 9645132100, ചിറ്റിലഞ്ചേരി- സി.കെ. മോഹനൻ 9447889253, മേലാർകോട്- കെ.വി. പ്രഭാകരൻ 9447997172, കുനിശേരി - അനീഷ് 9744081452, എരിമയൂർ-മുരുകേശൻ 9605257667, കാട്ടുശേരി- പ്രകാശൻ 9747620681, ആലത്തൂർ- അനിൽ 9946252503, മഞ്ഞളൂർ -നസീർ 9946302715, തേങ്കുറിശി - കൃഷ്ണദാസ് 9847081561,
ചിതലി- മോഹൻദാസ് 8129474131, കുഴൽമന്ദം- മോഹനൻ 9847620458. വിന്നോവർ- സന്തോഷ് 9446639041.