യുവക്ഷേത്രയിൽ അന്തർദേശീയ സെമിനാറിനു തുടക്കം
1444421
Tuesday, August 13, 2024 1:48 AM IST
മുണ്ടൂർ: യുവക്ഷേത്ര കോളജ് മലയാളം വിഭാഗവും യുവക്ഷേത്ര ഫോക് ലോർ ക്ലബ്ബും കേരള ഫോക് ലോർ അക്കാദമിയും സംയുക്തമായി സംഘടിപ്പിക്കുന്ന ദ്വിദിന അന്തർദേശീയ സെമിനാറിന് തുടക്കം കുറിച്ചു. സെമിനാറിന്റെ വിഷയം സമകാലിക ഫോക് ലോറും കേരളീയ പരിസരവും എന്നതാണ്. പ്രതീക്ഷയുടെയും അതിജീവനത്തിന്റെയും പ്രതീകമായ ചേക്കുട്ടിപ്പാവ കേരള ഫോക് ലോർ അക്കാദമി ചെയർമാൻ ഒ.എസ്. ഉണ്ണികൃഷ്ണൻ കോളജ് പ്രിൻസിപ്പൽ ഡോ. ടോമി ആന്റണിക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു.
ഡയറക്ടർ റവ.ഡോ. മാത്യു ജോർജ് വാഴയിൽ മുഖ്യ പ്രഭാഷകനായി. ഫാ. ഷാജു അങ്ങേവീട്ടിൽ, റവ.ഡോ. ജോസഫ് ഓലിക്കൽ കൂനൽ, ജോസൻ പി. ജോസ്, ഡോ. വിശാൽ ജോണ്സണ്, കെ. ശ്രീകുമാർ എന്നിവർ പ്രസംഗിച്ചു. എംജി സർവകലാശാല സ്കൂൾ ഓഫ് ലെറ്റേഴ്സ് പ്രഫ.ഡോ. ജോസ് കെ. മാനുവൽ, സംവിധായകൻ സിദ്ധാർത്ഥ ശിവ, ഡോ.സി.കെ. ജിഷ എന്നിവർ വിവിധ വിഷയങ്ങളിൽ പ്രബന്ധം അവതരിപ്പിച്ചു. വിവിധ സർവകലാശാലകളിൽ നിന്നും അധ്യാപകരും ഗവേഷകരും പ്രബന്ധങ്ങൾ അവതരിപ്പിച്ചു.