പാലക്കാട് ഇൻഡോർ സ്റ്റേഡിയം ഒരുവർഷത്തിനകം തുറന്നുകൊടുക്കും: മന്ത്രി വി. അബ്ദുറഹ്മാൻ
1443504
Saturday, August 10, 2024 1:25 AM IST
പാലക്കാട്: ഇൻഡോർസ്റ്റേഡിയം ഒരു വർഷത്തിനകം ജില്ലയിലെ കായിക പ്രേമികൾക്കായി തുറന്നുകൊടുക്കാൻ കഴിയുന്ന രീതിയിൽ പണി പൂർത്തീകരിക്കാനുള്ള ശ്രമങ്ങളിലാണുള്ളതെന്നു കായികമന്ത്രി വി. അബ്ദുറഹ്മാൻ.
പാലക്കാട് ഇൻഡോർ സ്റ്റേഡിയം പൂർത്തീകരണ പ്രവൃത്തികളുടെ നിർമാണ ഉദ്ഘാടനം നിർവഹിച്ചുസംസാരിക്കുകയായിരുന്നു മന്ത്രി.
2002 ൽ ജില്ലാ സ്പോർട്സ് കൗൺസിലിന് നൽകിയ 1.9 5 ഏക്കർ സ്ഥലത്താണ് സ്റ്റേഡിയം നിർമാണം പൂർത്തീകരിക്കുന്നത്. ഇൻഡോർ സ്റ്റേഡിയത്തിന് പുറത്തെ ഗ്രൗണ്ട് കുട്ടികൾക്ക് കളിക്കാനുള്ള ടർഫാക്കി ഉപയോഗിക്കാനുള്ള സാധ്യതയും കായിക വകുപ്പ് പരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റും ഒറ്റപ്പാലം എംഎൽഎയുമായ അഡ്വ.കെ. പ്രേംകുമാർ അധ്യക്ഷനായി.
എംഎൽഎമാരായ കെ. ശാന്തകുമാരി, മുഹമ്മദ് മുഹ്സിൻ, കെ.ഡി. പ്രസേനൻ, കെ. ബാബു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ, പാലക്കാട് നഗരസഭാ ചെയർപേഴ്സൺ പ്രമീള ശശിധരൻ, ജില്ലാ കളക്ടറും പാലക്കാട് ഇൻഡോർ സ്റ്റേഡിയം സൊസൈറ്റി ചെയർപേഴ്സനുമായ ഡോ. എസ്. ചിത്ര, സെക്രട്ടറി ടി.ആര്. അജയൻ എന്നിവർ പ്രസംഗിച്ചു.