സബ് ജില്ലയിലെ ആദ്യത്തെ ഗണിതശാസ്ത്ര ലാബ് മണ്ണാർക്കാട് എംഇടി ഇഎംഎച്ച്എസ്എസിൽ
1443201
Friday, August 9, 2024 1:55 AM IST
മണ്ണാർക്കാട് : സബ് ജില്ലയിലെ ആദ്യത്തെ ഗണിത ശാസ്ത്ര ലാബ് മണ്ണാർക്കാട് എംഇടി ഇഎംഎച്ച്എസ്എസിൽ പ്രവർത്തനം ആരംഭിച്ചു.
ഗണിതശാസ്ത്രത്തിന്റെ ലോകം പര്യവേഷണം ചെയ്യുന്നതിനും കണ്ടെത്തുന്നതിനും പഠിക്കുന്നതിനും ഗണിതശാസ്ത്രത്തിൽ താൽപര്യം വളർത്തിയെടുക്കുന്നതിനും വിദ്യാർഥികളെ സജ്ജരാക്കുക എന്നതാണ് ലാബിന്റെ ലക്ഷ്യം.
എംഇടിയിലെ കാൽക്കുലസ് സ്ക്വയർ എന്ന ഗണിതശാസ്ത്ര ലാബ് റിട്ട.പ്രൊഫസർ കെ.ഗോപാലകൃഷ്ണൻ (എംഇഎസ് കോളജ്, മണ്ണാർക്കാട്) ഉദ്ഘാടനം ചെയ്തു.
എംഇടി വൈസ് പ്രസിഡന്റ് മത്തായി ഈപ്പൻ അധ്യക്ഷതവഹിച്ച ചടങ്ങിൽ എംഇടി പ്രിൻസിപ്പൽ വിദ്യാ അനൂപ് സ്വാഗതം പറഞ്ഞു.
വിവിധ ക്ലബ്ബുകളുടെ ഉദ്ഘാടനം എംഇടി അക്കാദമിക് കൗണ്‍സിൽ ചെയർമാൻ പ്രൊഫ.സാബു ഐപ്പ് നിർവഹിച്ചു.
എംഇടി സെക്രട്ടറി ജോബ് ഐസക്, ഡയറക്ടർ ബോർഡ് അംഗം വിനു ജേക്കബ് തോമസ്, കെ.ജെ. തോംസണ്‍, പിടിഎ പ്രസിഡന്റ് അബുതാഹിർ എന്നിവർ ചടങ്ങിന് ആശംസകൾ അർപ്പിച്ചു. വൈസ് പ്രിൻസിപ്പാൾ എൻ.കെ. രോഹിണി നന്ദി പറഞ്ഞു.