ജനവാസമേഖലകളെയും കൃഷിഭൂമികളെയും ഇഎസ്എയിൽനിന്ന് ഒഴിവാക്കണം
1443199
Friday, August 9, 2024 1:54 AM IST
കല്ലടിക്കോട്: പാലക്കയം വില്ലേജിലെ ജനവാസമേഖലകളെയും കൃഷിഭൂമികളെയും ഇഎസ്എയിൽനിന്ന് ഒഴിവാക്കണമെന്ന് കത്തോലിക്ക കോൺഗ്രസ് പാലക്കാട് രൂപത പ്രസിഡന്റ് ബോബി ബാസ്റ്റ്യൻ ആവശ്യപ്പെട്ടു.
പതിറ്റാണ്ടുകളായി കൈവശം വച്ച് കൃഷിചെയ്തു പോരുന്ന കർഷകരെ പ്രകൃതിസംരക്ഷണത്തിന്റെ പേരിൽ ഇറക്കിവിടാനുള്ള ഗൂഢതന്ത്രം അനുവദിക്കില്ലെന്നും സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലക്കയം കുടിയേറ്റ പ്ലാറ്റിനം ജൂബിലി സംഘാടകസമിതി രക്ഷാധികാരി ഫാ. ചെറിയാൻ ആഞ്ഞിലിമൂട്ടിൽ മുഖ്യപ്രഭാഷണം നടത്തി.
കമ്മിറ്റി ചെയർമാൻ പി.സി. രാജൻ പുളിന്തറക്കുന്നേൽ അധ്യക്ഷത വഹിച്ചു.
പി.വി.കുര്യൻ, ഷാജു പഴുക്കാത്തറ, സോണി പാറക്കുടി, റോയി അബ്രാഹം, സജീവ് നെറ്റുമ്പുറം, പി.എം. രാജു പുതുപ്പറമ്പിൽ, സണ്ണി ജോർജ് നടക്കൽ, ബിജു എടാട്ടുകുന്നേൽ, ചന്ദ്രൻ പിള്ള തുടങ്ങിയവർ പ്രസംഗിച്ചു.
കർഷക ദ്രോഹത്തിൽ പ്രതിഷേധിച്ച് 16ന് പാലക്കയം വില്ലേജ് ഓഫീസിലേക്കു റാലിയും ധർണയും നടത്താനും തീരുമാനിച്ചു.