കൊലപാതക കേസിൽ പ്രതിക്കു ജീവപര്യന്തം തടവും 50000 രൂപ പിഴയും
1443198
Friday, August 9, 2024 1:54 AM IST
പാലക്കാട്: കൊലപാതക കേസിൽ പ്രതിക്കു ജീവപര്യന്തം തടവും 50000 രൂപ പിഴയും ശിക്ഷ. വടകരപ്പതി ഒഴലപ്പതി വില്ലേജിൽ കരിയൻചട്ടിക്കളം പഞ്ചവർണം എന്നയാളെയാണു ഭാര്യ സരോജിനിയെ കൊലപ്പെടുത്തിയ കേസിൽ പാലക്കാട് ഫാസ്റ്റ് ട്രാക്ക്-2 സെഷൻസ് കോടതി ശിക്ഷിച്ചത്. പ്രതിയുടെ അവിഹിത ബന്ധം സരോജിനി ചോദ്യം ചെയ്തതിലുള്ള വിരോധം മൂലമായിരുന്നു കൊലപാതകം.
കുളിമുറിയിൽ ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നു. കൊഴിഞ്ഞാന്പാറ പോലീസാണ് കേസ് രജിസ്റ്റർ ചെയ്തു അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്.