പഠിപ്പു മുടങ്ങില്ല, തണലൊരുക്കി യൂത്ത് കോൺഗ്രസ്
1442601
Wednesday, August 7, 2024 1:24 AM IST
കല്ലടിക്കോട് : വയനാട് ഉരുൾപ്പൊട്ടലിൽ രക്ഷകർത്താക്കൾ നഷ്ടപ്പെട്ട മുഴുവൻ വിദ്യാർഥികളുടെയും പഠനത്തിനാവിശ്യമായ നോട്ട്ബുക്ക് സമാഹരിക്കുന്നതിന്റെ ഭാഗമായി യൂത്ത് കോൺഗ്രസ് പാലക്കാട് ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച നോട്ട്ബുക്ക് ചലഞ്ചിലേക്ക് യൂത്ത് കോൺഗ്രസ് കോങ്ങാട് നിയോജകമണ്ഡലത്തിൽ നിന്നുള്ള വിവിധ മണ്ഡലങ്ങളിൽ നിന്നായി 1150 നോട്ട്ബുക്കുകൾ സമാഹരിച്ചു നൽകി.
യൂത്ത് കോൺഗ്രസ് കോങ്ങാട് നിയോജക മണ്ഡലം പ്രസിഡന്റ് മുഹമ്മദ് നവാസ്,യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഗിസാൻ മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിൽ സമാഹരിച്ച നോട്ട്ബുക്കുകൾ ജില്ലാ പ്രസിഡന്റ് കെ.എസ്. ജയഘോഷിന് കൈമാറി.
ആദ്യഘട്ടം എന്ന നിലയിലായാണ് ഇത്രയധികം ബുക്കുകൾ സമാഹരിച്ചതെന്നും വരും ദിവസങ്ങളിൽ കൂടുതൽ ബുക്കുകൾ കൈമാറുമെന്നും യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു.
യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് മുഹമ്മദ് നവാസ്, യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറി ഗിസാൻ മുഹമ്മദ്,യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റുമാരായ പി.എം. സുനിൽ, ഷജീർ പടിഞ്ഞാറെതിൽ, നവാസ്, യൂത്ത് കോൺഗ്രസ് നേതാക്കളായ നൗഷാദ് ചീരത്തടയൻ, ജിസ്റ്റോ കറക്കുറുശ്ശി,ലിബിൻ വലിയപറമ്പിൽ, എൻ.കെ. അഖിൽ പങ്കെടുത്തു.