മണ്ണാർക്കാട്: അരകുറുശി ഉദയാർകുന്ന് ഭഗവതിക്ഷേത്രത്തിൽ ആനയൂട്ടും ഗജപൂജയും നടത്തി. ചടങ്ങുകൾക്കു പന്തലക്കോടുമന ശങ്കരനാരായണൻ നമ്പൂതിരിപ്പാട് കാർമികത്വം വഹിച്ചു. പൂരാഘോഷ കമ്മിറ്റി സെക്രട്ടറി എം. പുരുഷോത്തമൻ, പ്രസിഡന്റ് കെ.സി. സച്ചിദാനന്ദൻ, ശങ്കരനാരായണൻ എന്നിവർ നേതൃത്വം നൽകി. അലനല്ലൂർ മാളിക്കുന്ന് ഞറളത്തു ശ്രീരാമസ്വാമി ക്ഷേത്രത്തിലും മഹാഗണപതി ഹോമവും ഗജപൂജയും ആനയൂട്ടും നടത്തി. ക്ഷേത്രം തന്ത്രി മൂർത്തിയേടം കൃഷ്ണൻ നമ്പൂതിരി കാർമികത്വം വഹിച്ചു. ചടങ്ങുകൾക്കു മേൽശാന്തി ബിനു എമ്പ്രാന്തിരി മേലേടം ഉണ്ണി നമ്പൂതിരി, ചങ്ങലീരി ജയപ്രകാശൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.