പറമ്പിക്കുളം പ്രധാനപാതയിൽ മരംവീണ് ഗതാഗതം മുടങ്ങി
1437113
Friday, July 19, 2024 12:35 AM IST
മുതലമട: പറമ്പിക്കുളത്തു പെയ്തുവരുന്ന ശക്തമായ മഴയിൽ ഇന്നലെ റോഡിൽ നിരവധി സ്ഥലങ്ങളിൽ മുളങ്കൂട്ടങ്ങളും മരവുംവീണ് ഗതാഗതം തടസപ്പെട്ടു. ടോപ്പ് സ്ലീപ്പിനും സേത്തുമടയ്ക്കും ഇടയിലാണ് ഗതാഗതം ഏറെനേരം മുടങ്ങിയത്.
തമിഴ്നാട് സർക്കാർബസ് യാത്രികരും പറമ്പിക്കുളം സഞ്ചാരികളുടെ വാഹനങ്ങളും വഴിയിലകപ്പെട്ടു. ഫോറസ്റ്റ് വാച്ചർ മാർക്കൊപ്പം യാത്രക്കാരും ചേർന്ന മരം മുറിച്ചുനീക്കിയാണ് ഗതാഗതം പുനഃസ്ഥാപിച്ചത്. പറമ്പിക്കുളം- സേത്തുമട റോഡിൽ പലയിടത്തും മുളങ്കൂട്ടങ്ങൾ റോഡിലേക്കു ചരിഞ്ഞുനിൽക്കുന്നുണ്ട്. ഇത്തരം മുളങ്കൂട്ടങ്ങൾ വനംവകുപ്പ് അധികൃതർ മുറിച്ചുനീക്കണമെന്നാണ് യാത്രികരുടെ ആവശ്യം.